ഐ.എഫ്.എഫ്.കെ: മീഡിയ പാസ്സിനുള്ള അപേക്ഷ ബുധനാഴ്ച മുതൽ

മീഡിയ ഡ്യൂട്ടി പാസ്സിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ബുധനാഴ്ച ആരംഭിക്കും.ഡിസംബർ ഒൻപതു മുതൽ 15 വരെയാണ് മേള നടക്കുന്നത്.

0
146

മീഡിയ ഡ്യൂട്ടി പാസ്സിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ 2023 നവംബർ 28ന് (ബുധൻ) ആരംഭിക്കും. തിരുവനന്തപുരത്ത് 15 വേദികളിലായി ഡിസംബർ ഒൻപതു മുതൽ 15 വരെയാണ് മേള നടക്കുന്നത്. റിപ്പോർട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവർത്തകർക്കായി നിശ്ചിത ശതമാനം പാസ്സുകൾ ആണ് മാറ്റിവെച്ചിട്ടുള്ളത്. മാനദണ്ഡപ്രകാരമായിരിക്കും അച്ചടി-ദൃശ്യ-ശ്രവ്യ-ഓൺലൈൻ മാധ്യമങ്ങൾക്ക് പാസ്സുകൾ അനുവദിക്കുന്നത്.

മേള റിപ്പോർട്ട് ചെയ്യാൻ സ്ഥാപനം നിയോഗിക്കുന്ന മാധ്യമ പ്രവർത്തകർക്കും പണമടച്ചു മീഡിയ വിഭാഗത്തിൽ രജിസ്റ്റർ ചെയ്യുന്നവർക്കും ഫോട്ടോ പതിച്ച ഐ ഡി കാർഡുകൾ ആണ് നൽകുന്നത്.

ഡ്യൂട്ടി പാസ്സിന് ഫീസ് ഈടാക്കുന്നതല്ല. എന്നാൽ ബ്യൂറോ മേധാവികൾ ലെറ്റർ പാഡിൽ മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്ററിൽ പ്രവർത്തിക്കുന്ന മീഡിയാസെല്ലിൽ നൽകുന്ന ലിസ്റ്റ് അനുസരിച്ചു മാത്രമേ ഓരോ സ്ഥാപനത്തിനും അനുവദിക്കപ്പെട്ട പാസ്സുകൾ നൽകുകയുള്ളൂ. ലിസ്റ്റിൽ പറയുന്നവർ നിശ്ചിത തീയതിക്കുള്ളിൽ ഓൺലൈനായി പ്രൊഫൈൽ ക്രിയേറ്റ് ചെയ്തിരിക്കണം. https://registration.iffk.in/ എന്ന വെബ്‌സൈറ്റിൽ പ്രൊഫൈൽ ക്രിയേറ്റ് ചെയ്ത ശേഷം ലഭിക്കുന്ന പ്രൊഫൈൽ നമ്പറും ചേർത്തുവേണം അപേക്ഷിക്കേണ്ടത് .(പേമെൻറ് ഓപ്‌ഷനിൽ പോകേണ്ടതില്ല). മുൻവർഷങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മാധ്യമ പ്രതിനിധികൾ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല. വിശദ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ -8089548843,9961427111.