നവകേരള സദസിലും ബസിലും ബോംബ് വയ്ക്കുമെന്ന് ഭീഷണി; പൊലീസ് അന്വേഷണം ആരംഭിച്ചു.

നവകേരള സദസിലും ബസിലും ബോംബ് വയ്ക്കുമെന്ന് ഭീഷണി കത്ത്. മന്ത്രിമാർ സഞ്ചരിക്കുന്ന ബസ്സിലേക്ക് ചാവേർ ഓടിക്കയറും എന്നും ഭീഷണി.

0
150

നവകേരള സദസിലും ബസിലും ബോംബ് വയ്ക്കുമെന്ന് ഭീഷണി കത്ത് . ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ ഓഫീസിലേക്കാണ് ഭീഷണി കത്ത് എത്തിയത്. മൂന്നു സ്ഥലത്ത് ബോംബ് വയ്ക്കും എന്നാണ് ഭീഷണി. മാത്രമല്ല മുഖ്യമന്ത്രിയടക്കമുളള മന്ത്രിമാർ സഞ്ചരിക്കുന്ന ബസ്സിലേക്ക് ചാവേർ ഓടിക്കയറും എന്നും കത്തിലുണ്ട്. കത്ത് മന്ത്രിയുടെ ഓഫീസ്പൊലീസ് മേധാവിക്കു കൈമാറി. എവിടെ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തതെന്ന കാര്യം ഇതുവരേയും വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

നേരത്തെ കോഴിക്കോട് നടക്കുന്ന നവ കേരള സദസിനെതിരെയും മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണി കത്ത് ലഭിച്ചിരുന്നു. വയനാട് ദളത്തിന്റെ പേരിൽ ജില്ലാ കളക്ടർക്കാണ് ഭീഷണി കത്ത് കിട്ടിയത്. മുഖ്യമന്ത്രിക്കും നവകേരള സദസിനുമെതിരെ വയനാട് കളക്ട്രേറ്റിലേക്കും ഭീഷണിക്കത്ത് ലഭിച്ചിരുന്നു. യഥാർത്ഥ വിപ്ലവ കമ്മ്യൂണിസ്റ്റ് മാവോയിസ്റ്റ് പ്രവർത്തകരെ പിടിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന വ്യാജ കമ്മ്യൂണിസ്റ്റ് പിണറായിയെ ഒരുകോടി ബസോടെ മാനന്തവാടി പുഴയിൽ കാണാമെന്നായിരുന്നു കത്തിലെ ഭീഷണി.