വീണ്ടും ഗംഭീര ദൃശ്യാനുഭവം ഒരുക്കാൻ “കാന്താര ചാപ്റ്റർ 1 ” ; ഫസ്റ്റ് ലുക്കും ടീസറും പുറത്തുവിട്ടു.

കാന്താരയിലേത് പോലെ തന്നെ ഋഷഭ് ഷെട്ടി തന്നെയാണ് ചാപ്റ്റർ 1ലും നടനും സംവിധായകനും ആയി എത്തുക.

0
324

ഇന്ത്യയൊട്ടാകെയുള്ള സിനിമ പ്രേ​ക്ഷകരെ ആവേശം കൊള്ളിച്ച കാന്താരയുടെ പ്രീക്വൽ അപ്ഡേറ്റ് എത്തിയിരിക്കുകയാണ്. ഇനി വരാനിരിക്കുന്നത് ​ഗംഭീര ദൃശ്യാനുഭവം ആയിരിക്കുമെന്ന സൂചന നൽകി കൊണ്ട് കാന്താര ചാപ്റ്റര്‍ 1 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടീസറും പുറത്തുവിട്ടു.

കാന്താരയിലേത് പോലെ തന്നെ ഋഷഭ് ഷെട്ടി തന്നെയാണ് ചാപ്റ്റർ 1ലും നടനും സംവിധായകനും ആയി എത്തുക. കാന്താരയുടെ വിസ്മയങ്ങളുടെ ലോകത്തേക്ക് സ്വാഗതം, ഭൂതകാലത്തിന്‍റെ പവിത്രമായ പ്രതിധ്വനികളുടെ ചാപ്റ്റര്‍ വണ്ണില്‍ സ്വീകരിക്കുക’ എന്നാണ് റിഷഭ് ഷെട്ടി ടീസര്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്.

വമ്പന്‍ ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്. വിജയ് കിരാഗണ്ടൂർ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. കാന്താര എന്ന സിനിമയില്‍ കണ്ട കാഴ്ചയ്ക്ക് മുന്‍പ് എന്ത് നടന്നു എന്നുള്ളതാണ് പുതു ചിത്രത്തിലൂടെ പ്രേക്ഷകര്‍ ഇനി കാണാന്‍ പോകുന്നത്.

കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ബംഗാളി, ഇംഗ്ലീഷ് എന്നീ ഏഴു ഭാഷകളിൽ ആണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഡിസംബർ ആദ്യ വാരമാണ് ആരംഭിക്കുക. പാന്‍ ഇന്ത്യന്‍ ഹിറ്റുകള്‍ ഒരുക്കിയ ഹോംബാലെ ഫിലിംസാണ് ചിത്രത്തിന്‍റെ നിര്‍മാണം. എന്തായാലും ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്കും ടീസറും പുറത്തുവന്നതോട് കൂടി ആവേശത്തിലാണ് ആരാധകരും.