മാസ് കാണിക്കാൻ ജോജു; ആന്റണി’യുടെ ട്രെയിലർ റിലീസായി.

ജോജു ജോർജ്ജ് നായകനായി എത്തുന്ന ഫാമിലി-മാസ്സ്-ആക്ഷൻ മൂവി 'ആന്റണി'യുടെ ട്രെയിലർ റിലീസായി. ചിത്രം ഡിസംബർ 1 ന് തിയറ്ററുകളിലെത്തും.

0
316

ജോജു ജോർജ്ജ് നായകനായി എത്തുന്ന പുത്തൻ ഫാമിലി-മാസ്സ്-ആക്ഷൻ മൂവി ‘ആന്റണി’യുടെ ട്രെയിലർ റിലീസായി. മാസ്റ്റർ ക്രാഫ്റ്റ്മാൻ ജോഷിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിന് രാജേഷ് വർമ്മയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പൊറിഞ്ചു മറിയം ജോസി’ന്റെ വൻ വിജയത്തിന് ശേഷം ജോഷി-ജോജു കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന സിനിമയാണ് ‘ആന്റണി. ‘പൊറിഞ്ചു മറിയം ജോസ്’ റിലീസ് ചെയ്ത് നാല് വർഷങ്ങൾക്ക് ശേഷമാണ് ആന്റണി’ എന്ന ചിത്രത്തിലൂടെ ‘ആന്റണി’യായി ജോജു പ്രേക്ഷകർക്ക് മുൻപിലേക്ക് എത്താൻ പോകുന്നത്. ചിത്രത്തിനായി വൻ ആകാംക്ഷയിലാണ് ആരാധകരും.

ആന്റണി ഡിസംബർ 1 ന് തിയറ്ററുകളിലെത്തും. നെക്സ്റ്റൽ സ്റ്റുഡിയോസ്, അൾട്രാ മീഡിയ എന്റർടൈൻമെന്റ് എന്നിവയോടൊപ്പം ചേർന്ന് ഐൻസ്റ്റിൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോൾ ആണ് ചിത്രം നിർമ്മിക്കുന്നത്. ജോജുവിനെ കൂടാതെ ചിത്രത്തിൽ ചെമ്പൻ വിനോദ്, നൈല ഉഷ, കല്യാണി പ്രിയദർശൻ, ആശ ശരത് എന്നിവരാണ് സുപ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് ‘സരിഗമ’യും തിയേറ്റർ വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസുമാണ് സ്വന്തമാക്കിയിരിക്കുന്നത്. കുടുംബപ്രേക്ഷകരെ പ്രത്യേകം പരിഗണിച്ച് ഒരുക്കിയ ‘ആന്റണി’യിൽ മാസ്സ് ആക്ഷൻ രംഗങ്ങൾക്ക് പുറമെ വൈകാരിക ഘട‌കങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.