വ്യാജ തിരിച്ചറിയൽ കാർഡ്: യൂത്ത് കോൺഗ്രസിന്റേത് രാജ്യദ്രോഹ പ്രവർത്തനം- എം വി ഗോവിന്ദൻ

0
146

തിരുവനന്തപുരം,: വ്യാജ തെരഞ്ഞെടുപ്പ് ഐഡി കാർഡ് തയ്യാറിക്കിയ യൂത്ത് കോൺ​ഗ്രസ് ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച് ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടത്തിയതതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. നിയമസഭ, പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഉപയോഗിക്കേണ്ട തിരിച്ചറിയൽ കാർഡിൽ കൃത്രിമത്വം കാണിക്കുന്നത് വഴി രാജ്യദ്രോഹകുറ്റമാണ് യൂത്ത് കോൺഗ്രസ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത് കോൺഗ്രസിലെ വിഭാഗീയ പ്രവർത്തനമായി ഇതിനെ കാണാൻ കഴിയില്ല. ലക്ഷകണക്കിന് തിരിച്ചറിയൽ കാർഡ് ശാസ്ത്ര സങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജമായി ഉണ്ടാക്കി. ഇതിനെതിരെ സംസ്ഥാന– കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി പോയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.