കുസാറ്റ് ദുരന്തം: ദാരുണമായ സംഭവമെന്ന് മന്ത്രി പി രാജീവ്; മന്ത്രിമാർ കൊച്ചിയിലേക്ക് തിരിച്ചു

0
173

കളമശേരി: കളമശേരി കുസാറ്റിൽ ഗാനസന്ധ്യക്കിടെയുണ്ടായി തിക്കിലും തിരക്കിലും കുഴഞ്ഞുവീണ്‌ നാല്‌ വിദ്യാർഥികൾ മരിച്ചതിന് പിന്നാലെ നവകേരള സദസ്സിൽ നിന്നും മന്ത്രിമാർ കൊച്ചിയിലേക്ക് തിരിച്ചു. മന്ത്രിമാരായ പി രാജീവും ആർ ബിന്ദുവുമാണ് എറണാകുളത്തേക്ക് തിരിച്ചത്.

കുസാറ്റിൽ സംഭവിച്ചിരിക്കുന്നത് ദാരുണമായ അപകടമാണെന്നും കലക്ടറോടും പോലീസ് ഉദ്യോഗസ്ഥരോടും സംസാരിച്ച് കൃത്യമായ നടപടികൾ കൈക്കൊള്ളാൻ നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പി രാജീവ് പറഞ്ഞു.