വ്യാജ ഐഡി കാർഡ് കേസ്: രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടീസ്; നാളെ ചോദ്യം ചെയ്യലിന് ഹാജരാകണം

0
178

തിരുവനന്തപുരം : യൂത്ത് കോൺ​ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാജ ഐഡി കാർഡ് നിർമിച്ച കേസിൽ യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് പൊലീസ് നോട്ടീസ്. നാളെ ചോജ്യം ചെയ്യലിന് മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഹാജരാവണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.

കേസിൽ  യൂത്ത് കോൺ​ഗ്രസ് – കെഎസ്യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ഫോണുകളും ലാപ്ടോപുകളും പരിശോധിച്ച് ഐഡികൾ വ്യാജമായി നിർമിച്ചത് കണ്ടെത്തിയിരുന്നു. പ്രതികളിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തത് രാഹുൽ മാങ്കൂട്ടത്തിലിന്റെ കാറിൽ നിന്നായിരുന്നു. അറസ്റ്റിലായ 4 പേരും തന്റെ വിശ്വസ്തരാണെന്ന് രാഹുലും പറഞ്ഞിരുന്നു.

കേസിൽ പത്തനംതിട്ട ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എം ജെ രഞ്ജുവിനെയും പ്രതി ചേർത്തിട്ടുണ്ട്. വ്യാജ കാർഡുണ്ടാക്കാൻ നിർദേശിച്ചതും ഇതിന്‌ പണം നൽകിയതും രഞ്ജുവാണെന്ന്‌ പ്രതികൾ മൊഴി നൽകിയിട്ടുണ്ട്‌. തമിഴ് നടൻ അജിത്തിന്റെ പേരിലുൾപ്പെടെ പ്രതികൾ വ്യാജ ഐഡി കാർഡ് നിർമിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു.