നവകേരള സദസ്സ് ഇന്ന് വയനാട് ജില്ലയിൽ

0
161

നവകേരള സദസ്സ് ആറാം ദിനമായ ഇന്ന് വയനാട് ജില്ലയിൽ പര്യടനം നടത്തും. രാവിലെ കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രഭാത യോഗത്തൊടെ ജില്ലയിലെ നവകേരള സദസ്സ് പരിപാടിക്ക് തുടക്കമാകും. കൽപറ്റ മണ്ഡലത്തിലാണ് ജില്ലയിലെ ആദ്യ പൊതു സമ്മേളനം . ഉച്ചക്ക് സുൽത്താൻ ബത്തേരിയിലും വൈകീട്ട് മാനന്തവാടിയിലും പരിപാടി നടക്കും. രാത്രിയോടെ പര്യടനം കോഴിക്കോട് ജില്ലയിൽ പ്രവേശിക്കും.

കാസർകോട്,കണ്ണൂർ ജില്ലകളിലായി 16 നിയമസഭ മണ്ഡലങ്ങളിൽ ആണ് ഇതിനോടകം നവകേരള സദസ്സ് പൂർത്തിയായത്. കഴിഞ്ഞ ദിവസം തലശ്ശേരിയിൽ പര്യടനത്തിനിടെയുള്ള ആദ്യ മന്ത്രിസഭ യോഗവും ചേർന്നിരുന്നു. മലപ്പുറം ജില്ലയിലെ വള്ളിക്കുന്നിലാണ് പര്യടനത്തിനിടെയുള്ള അടുത്ത മന്ത്രിസഭ യോഗം ചേരുക. ഇങ്ങനെ അഞ്ച് മന്ത്രിസഭ യോഗങ്ങൾ നവകേരള സദസ്സിനിടെ ചേരും.