കൊഴിഞ്ഞ് വീണ ആറ് പല്ലുകളും വെച്ചുപിടിപ്പിച്ച ഡോക്ടർ ശ്രദ്ധേയനായി.

0
130

മാഹി : വീട്ടിനകത്ത് ഓടിക്കളിച്ചു കൊണ്ടിരിക്കെ, ഒൻപത് വയസ്സുകാരൻ , കട്ടിലിനോട് മുഖമിടിച്ച് വീണ് മുൻവശത്തെ ആറ് പല്ലുകൾ കൊഴിഞ്ഞ് വീണപ്പോൾ, മാഹി ഗവ: ആശുപത്രി ആനിർന്ധന കുടുംബത്തിലെ പിഞ്ചുബാലന് തുണയായി.

കടവത്തൂരിലെ പുതിയ വീട്ടിൽ ഷെമീറിൻ്റെ മകൻ ഷദിൻ മുഹമ്മദി (9) നാണ് മാഹി ഗവ: ആശുപത്രിയിലെ ദന്തരോഗ വിഭാഗം മേധാവി ഡോ: ബി.സതീഷിൻ്റെ കഠിനമായ പരിശ്രമം കൊണ്ട് കൊഴിഞ്ഞു വീണ പല്ലുകൾ വീണ്ടും വെച്ചുപിടിപ്പിക്കാനായത്.

ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഭവം. ഉടനെ നാട്ടിലെ സ്വകാര്യ ക്ലിനിക്കിൽ നിന്നുള്ള പ്രാഥമിക ചികിത്സക്ക് ശേഷമാണ് ഇവർ മാഹി ഗവ:ആശുപത്രിയിലെത്തിയത്.ഉടൻ തന്നെ ആരോഗ്യ വകുപ്പ് ഡെ: ഡയറക്ടർ ഡോ: ഇസ്ഹാഖും ആശുപത്രിയിലെത്തി. കൊഴിഞ്ഞ് വീണ അഞ്ച് പല്ലുകളാണ് ബന്ധുക്കൾ ഒപ്പംകൊണ്ടുവന്നത്.പരിഭ്രാന്തിക്കിടയിൽ ഒരു പല്ല് വീട്ടിൽ തന്നെ മറന്ന് പോയിരുന്നു. വീണ്ടും വിട്ടിലെത്തി ആ പല്ലും കൂടി കൊണ്ടുവന്ന് വെച്ചുപിടിപ്പിക്കുകയായിരുന്നു.

അർദ്ധരാത്രിയോടെ മുഴുവൻ പല്ലുകളും സൂക്ഷ്മതയോടെ വിജയകരമായി വെച്ചുപിടിപ്പിച്ചു. സ്വകാര്യ ആശുപത്രിയിലായിരുന്നുവെങ്കിൽ മൂന്ന് ലക്ഷം രൂപയെങ്കിലും വേണ്ടിവരുമായിരുന്നു.പരിമിതസൗകര്യങ്ങൾക്കിടയിൽ നിന്നാണ് അഭിമാനകരമായ ഈ നേട്ടം കൈവരിക്കാൻ ഡോ: സതീഷിന് സാധിച്ചതെന്നത് ശ്രദ്ധേയമാണ്