നവകേരള സദസിന് കൂത്തുപറമ്പ് നിയോജകമണ്ഡലത്തില്‍ അത്യുജ്വല സ്വീകരണം

0
178

ജനാധിപത്യ ചരിത്രത്തിലാദ്യമായി ഒരു സര്‍ക്കാര്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന നവകേരള സദസിന് കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് മണ്ഡലത്തില്‍ അത്യജ്വല സ്വീകരണം. പാട്ടും ആരവവുമൊക്കെയായി വിവിധ കലാകാരന്മാരുടെ പരിപാടികളോടെ വര്‍ണാഭമായാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കൂത്തുപറമ്പ് മണ്ഡലം സ്വീകരിച്ചത്.

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ചിത്രകലാകാരന്മാര്‍ വരച്ച അവരുടെ ചിത്രങ്ങള്‍ കൈമാറി. പ്രായഭേദമന്യേ എല്ലാവരും വേദിയില്‍ വിവിധ തരത്തിലുള്ള കലാരൂപങ്ങള്‍ അവതരിപ്പിച്ചു. ഒപ്പനയും ചെണ്ടമേളവുമൊക്കെയായി വേദിയില്‍ നിരവധി കലാകാരന്മാരാണ് അണിനിരന്നത്. നവകേരള ബസിനെ വര്‍ണകടലാസുകളും പൂക്കളും വിതറിയാണ് കൂത്തുപറമ്പിലെ ജനങ്ങള്‍ സ്വീകരിച്ചത്.

ലോകോത്തര നിലവാരം പുലര്‍ത്തുന്ന അടിസ്ഥാന സൗകര്യങ്ങളും ക്ഷേമപദ്ധതികളും സാങ്കേതികവിദ്യാ വൈദഗ്ദ്ധ്യവുമുള്ള നവകേരളത്തെ വാര്‍ത്തെടുക്കാന്‍ വിവിധ പദ്ധതികളുമായി മുന്നോട്ടുപോവുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. ഏഴുവര്‍ഷമായി നടപ്പിലാക്കി വരുന്ന ഈ പദ്ധതികളുടെ നടത്തിപ്പിലുള്ള പുരോഗതി പൊതുജനത്തെ ബോധ്യപ്പെടുത്താനും അതുമായി ബന്ധപ്പെട്ട് അവര്‍ക്കുള്ള പരാതികള്‍ കേള്‍ക്കാനും പരിഹരിക്കാനുമുള്ള സംസ്ഥാനവ്യാപകമായ പരിപാടികളാണ് ‘നവകേരള സദസ്സി’ന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.