കോട്ടയത്ത് കാറിലെത്തിയ സ്ത്രീകൾ കെഎസ്ആർടിസി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകർത്തു

0
394

കോട്ടയം കോടിമത നാലുവരി പാതയിൽ കാറിൽ എത്തിയ സ്ത്രീകൾ കെഎസ്ആർടിസി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകർത്തു. ബസ് ഓവർടേക്ക് ചെയ്തപ്പോൾ കാറിന്റെ മിററിൽ തട്ടിയിരുന്നു

ഇതിന് പിന്നാലെയാണ് കാറിൽ നിന്നും ലിവർ എടുത്ത ശേഷം ബസ് തകർത്തത്. തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്ക് പോയ ബസ്സിനു നേരെയാണ് അക്രമം. അക്രമം നടത്തിയ ശേഷം സ്ത്രീകൾ കാറിൽ കയറി രക്ഷപ്പെട്ടു. ആലപ്പുഴ രജിസ്ട്രേഷൻ കാറാണ് അക്രമം നടത്തിയത്. കാറിന്റെ നമ്പര്‍ സഹിതമുള്ള ചിത്രങ്ങളും പോലീസിന് കൈമാറിയിട്ടുണ്ട്.

കാറിന്റെ ഉടമയെ തിരിച്ചറിഞ്ഞെന്നാണ് വിവരം. പൊൻകുന്നം സ്വദേശി ഇസ്മയിലിന്റെ പേരിലാണ് കാർ ഉള്ളത്.ഇയാളുടെ മരുമകളാണ് അതിക്രമം നടത്തിയത് എന്നാണ് വിവരം.ഇവരോട് പോലീസ് സ്റ്റേഷനിൽ ഹാജരാക്കാൻ നിർദ്ദേശം നൽകി.