ഇന്ന് സൂപ്പര്‍സണ്‍ഡേ: മൂന്നാം കിരീടത്തിന് ടീം ഇന്ത്യ, ആറാം കിരീടം ലക്ഷ്യമിട്ട് ഓസീസ്

0
1156

അഹമ്മദാബാദ്: ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് കലാശപ്പോരാട്ടം. മൂന്നാം കിരീടത്തില്‍ മുത്തമിടാന്‍ ഇന്ത്യയും ആറാം കിരീടം ലക്ഷ്യമിട്ട് കങ്കാരുപ്പടയും. കിരീടത്തിലേക്ക് കണ്ണും നട്ടിരിക്കുകയാണ് രണ്ട് ക്യാപ്റ്റന്‍മാരും. ഇരുടീമുകളും അഹമ്മദാബാദിലെത്തിയതോടെ ആരാധകരും ആവേശത്തിലാണ്.

മൂന്നാം കിരീടമെന്ന സ്വപ്നത്തിന്റെ ഭാരവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ആറാം കിരീടം നല്‍കുന്ന ആര്‍മാദത്തിനായി കാത്തിരിക്കുന്ന ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ്. കലാശപ്പോരിന് തൊട്ടുതലേന്ന് ഇരു ക്യാപ്റ്റന്‍മാരും പ്രത്യേക ഫോട്ടോഷൂട്ടിന് എത്തി. ഗുജറാത്തിലെ അഡ്ഡലജില്‍ നടന്ന ഫോട്ടോഷൂട്ടിലെ ചിത്രങ്ങളും വിഡിയോയകളും സൈബറിടത്ത് വൈറലായിരിക്കുകയാണ്.

സെമിയിലെ ടീമില്‍ മാറ്റമില്ലാതെയാണ് ഫൈനലിലിറങ്ങുന്നത്. വിക്കറ്റ് കീപ്പറടക്കം ആറ് ബാറ്റര്‍മാരും നാല് സ്‌പെഷലിസ്റ്റ് ബോളര്‍മാരും രവീന്ദ്ര ജഡേജയെന്ന ഓള്‍ റൗണ്ടറുമടങ്ങുന്ന അതേ ടീം മാറ്റങ്ങളില്ലാതെ ഫൈനലിനിറങ്ങുമെന്നാണ് സ്ഥിരീകരണം. സെമി കളിച്ച ഓസീസ് ടീമിലും മാറ്റങ്ങളുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.