കുവൈത്തില്‍ ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വിലക്കയറ്റം തടയാൻ കർശന നടപടി

0
160

കുവൈത്തില്‍ ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വിലക്കയറ്റം തടയാൻ കർശന നടപടികളുമായി വാണിജ്യ മന്ത്രാലയം. അന്യായമായ വിലക്കയറ്റത്തിനുള്ള പിഴ തുകകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് വാണിജ്യ മന്ത്രി മുഹമ്മദ് അൽ ഐബാൻ പറഞ്ഞു.

വിലക്കയറ്റം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അവശ്യസാധനങ്ങളുടെ വില വർധന നേരിടുന്നതിനാവശ്യമായ നടപടികൾക്ക് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഐബാൻ വ്യക്തമാക്കി.

കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ നീരീക്ഷണം ശക്തമാക്കും. അമിതവില ഈടാക്കുന്നത് തടയാൻ പൊതുവിപണിയിൽ പരിശോധന ശക്തമാക്കും.കേടായ സാധനങ്ങൾ വിൽക്കുന്നതും അമിത വില ഇടാക്കുന്നതും പിടിക്കപ്പെട്ടാൽ കടുത്ത ശിക്ഷയുണ്ടാകും. ഉപഭോക്താക്കളെ കബളിപ്പിച്ച് നടത്തുന്ന ചൂഷണം ഒരു രീതിയിലും അനുവദിക്കില്ലെന്ന് അധികൃതര്‍ പറഞ്ഞു.