ഷാ​ർ​ജ- ദു​ബൈ റോ​ഡ്: പു​തി​യ വേ​ഗ​പ​രി​ധി; ലം​ഘി​ച്ചാ​ൽ 3,000 ദി​ർ​ഹം വ​രെ പിഴ

0
261

ഷാ​ർ​ജ​ക്കും അ​ൽ ഗ​ർ​ഹൂ​ദ് പാ​ല​ത്തി​നും ഇ​ട​യി​ലു​ള്ള റോ​ഡി​ൽ വേ​ഗ​പ​രി​ധി 80 കി​ലോ​മീ​റ്റ​ർ മ​റി​ക​ട​ന്നാ​ൽ 3000 ദി​ർ​ഹം വ​രെ പി​ഴ ഈ​ടാ​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ഷാ​ർ​ജ ട്രാ​ഫി​ക് പൊ​ലീ​സ്. മൂ​ന്ന് ദി​വ​സം മു​മ്പ് ഈ ​റോ​ഡി​ലെ വേ​ഗ​പ​രി​ധി മ​ണി​ക്കൂ​റി​ൽ 100ൽ​നി​ന്ന് 80 കി​ലോ​മീ​റ്റ​റാ​യി കു​റ​ച്ചി​രു​ന്നു.

അ​ൽ ഇ​ത്തി​ഹാ​ദ് റോ​ഡി​ലെ ഷാ​ർ​ജ-​ദു​ബൈ ബോ​ർ​ഡ​ർ മു​ത​ൽ അ​ൽ ഗ​ർ​ഹൂ​ദ് പാ​ലം വ​രെ​യാ​ണ് നി​യ​ന്ത്ര​ണം. വേ​ഗ​പ​രി​ധി 80 കി​ലോ​മീ​റ്റ​ർ സൂ​ചി​പ്പി​ക്കു​ന്ന പു​തി​യ സൈ​ൻ ബോ​ർ​ഡും ഈ ​ഭാ​ഗ​ത്ത് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. നി​യ​മ​ലം​ഘ​ന​ത്തി​ന്റെ വ്യാ​പ്തി​ക്ക​നു​സ​രി​ച്ച് 300 ദി​ർ​ഹം മു​ത​ൽ 3,000 ദി​ർ​ഹം വ​രെ​യാ​ണ് പി​ഴ ചു​മ​ത്തു​ക. ഈ ​റോ​ഡി​ൽ, ന​വം​ബ​ർ 20 മു​ത​ൽ വേ​ഗ​പ​രി​ധി 100 കി​ലോ​മീ​റ്റ​റി​ൽ​നി​ന്ന് 80 കി​ലോ​മീ​റ്റ​റാ​യി കു​റ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ ചൊ​വ്വാ​ഴ്ച അ​റി​യി​ച്ചി​രു​ന്നു.