ഒമാനിൽ വിവിധ പ്രദേശങ്ങളിൽ മഴ തുടരുന്നു

0
156

ന്യൂന മർദ്ദത്തിന്‍റെ ഭാഗമായി ഒമാൻന്റെ വിവിധ പ്രദേശങ്ങളിൽ മഴ തുടരുന്നു. മുസന്ദം, ബുറൈമി, തെക്ക്-വടക്ക് ബാത്തിന, ദാഹിറ, മസ്‌കത്ത് എന്നീ ഗവർണറേറ്റുകളിലും അൽ ഹജർ പർവത പ്രദേശങ്ങളിലും മഴ ഞായറാഴ്ചവരെ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

വിവിധ ഇടങ്ങളിൽ 20മുതൽ 60 മില്ലിമീറ്റർവരെ മഴ ലഭിച്ചേക്കും. വാദികൾ നിറഞ്ഞൊഴുകാൻ സാധ്യതയുണ്ട്. പൊടി ഉയരാൻ സാധ്യതയുള്ളതിനാൽ ദൂരകാഴ്ചയേയും ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിൽ പറയുന്നു.