നവകേരള സദസ്സിനായി മുഖ്യമന്ത്രി കാസർകോട് എത്തി; ആദ്യയോഗം മഞ്ചേശ്വരത്ത്

പെെവളിഗയിൽ വെെകിട്ട് മൂന്നരയ്ക്കാണ് നവകേരള സദസ്സിന്റെ ഉദ്ഘാടനം

0
262

കാസർകോട് : നാടിനായ് ജനങ്ങൾക്കൊപ്പം നിൽക്കാൻ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന നവകേരള സദസ്സിനായി മുഖ്യമന്ത്രി പിണറായി വിജയൻ കാസർകോട് എത്തി. കാസർകോട് ഗസ്റ്റ് ഹൗസിൽ രാവിലെ പതിനൊന്നിന്ന് എത്തിയ മുഖ്യമന്ത്രിയെ കലക്ടർ കെ ഇമ്പശേഖറും ജില്ലാ പൊലീസ് ചീഫ് ഡോ. വൈഭവ് സക്സേനയും ചേർന്ന് സ്വീകരിച്ചു.

തുടർന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സിന് പിന്നണിയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരും പ്രത്യേക യോഗം ചേരും. ഉച്ച ഭക്ഷണത്തിന് ശേഷം ഗസ്റ്റ് ഹൗസിനിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രത്യേകം തയ്യാറാക്കിയ ബസിൽ ആദ്യ നവകേരള സദസ് നടക്കുന്ന മഞ്ചേശ്വരം മണ്ഡലത്തിലെക്ക് പോകും. മന്ത്രിസഭ ഒന്നാകെ നിയോജക മണ്ഡലങ്ങളിലേക്കെത്തുകയാണ് ചെയ്യുന്നത്. പെെവളിക ഗവ. ഹെെസ്കൂളിലാണ് നവകേരള സദസ്സ് ചേരുന്നത്. പെെവളിഗയിൽ വെെകിട്ട് മൂന്നരയ്ക്കാണ് നവകേരള സദസ്സിന്റെ ഉദ്ഘാടനം. ജനങ്ങളിൽനിന്ന് നേരിട്ട് പരാതികൾ സ്വീകരിക്കാൻ 7 കൗണ്ടറുകൾ തയ്യാറാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാൻ തയ്യാറാക്കിയ ബസ് ഇന്ന് പുലർച്ചെയാണ് ബാംഗ്ലൂരിൽനിന്ന് കാസർകോട് എത്തിയത്.

ഞായറാഴ്ച രാവിലെ കാസർകോട് ഒമ്പതരയ്ക്ക് പൊതുമരാമത്ത് കോംപ്ലക്സിൽ പ്രഭാതയോഗവും കാസർകോട് ജില്ലയിലെ പ്രമുഖരുടെ യോഗവും ചേരും. അതിന് ശേഷം കാസർകോട് മണ്ഡലം നവകേരള സദസ്സ് 11. 30ന് നായൻമാർ മൂലയിൽ ചേരും . മൂന്നരയ്ക്ക് ഉദുമ മണ്ഡലത്തിലെ ചട്ടംച്ചാൽ സ്കൂൾ ഗൗണ്ടിലും നവകേരള സദസ്സ് ചേരും.

4.30ന് കാഞ്ഞങ്ങാട് മണ്ഡലം സദസ്സ് ദുർഗ സ്കൂളിലും വെെകിട്ട് ആറിന് തൃക്കരിപ്പൂർ മണ്ഡലം സദസ്സ് കാലിക്കടവ് മെെതാനിയിലും ചേരും. തിങ്കളാഴ്ച കണ്ണൂർ ജില്ലയിലാണ് നവകേരള സദസ്സുകൾ ചേരുക.