കൃത്യവിലോപവും അച്ചടക്ക ലംഘനവും; കെഎസ്ആർടിസിയിൽ നാല് ജീവനക്കാർക്ക് സസ്‌പെൻഷൻ

വകുപ്പുതല അന്വേഷണവും നടത്തും.

0
229

തിരുവനന്തപുരം: ​ഗുരുതര കൃത്യവിലോപവും അച്ചടക്കലംഘനവും കാട്ടിയ നാല് ജീവനക്കാരെ കെഎസ്ആർടിസി സസ്പെൻഡ് ചെയ്തു. ബസിൽ യാത്രചെയ്ത വിദ്യാർഥിനിയെ ഡ്യൂട്ടിക്കിടയിൽ പീഡിപ്പിച്ച സംഭവത്തെതുടർന്ന്‌ പെരുമ്പാവൂർ യൂണിറ്റിലെ കണ്ടക്ടർ ജിജി വി ചേലപ്പുറം, ടിക്കറ്റ് നൽകാതെ സൗജന്യയാത്ര അനുവദിച്ചതിന്‌ പുനലൂർ യൂണിറ്റിലെ കണ്ടക്ടർ അനിൽ ജോൺ, കോതമം​ഗലം യൂണിറ്റിലെ ജീവനക്കാരുടെ മുറിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന്‌ കണ്ടക്ടർ വിഷ്ണു എസ് നായർ, വിദ്യാർഥിയോട്‌ അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ഹരിപ്പാട് യൂണിറ്റിലെ കണ്ടക്ടർ ബി വിജയൻപിള്ള എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. സംഭവത്തിൽ വകുപ്പുതല അന്വേഷണവും നടത്തും.

English Summary: Suspension of four employees in KSRTC.