കളമശേരി സ്ഫോടനം; പ്രതി ഡൊമനിക് മാർട്ടിൻ റിമാൻഡിൽ

കളമശ്ശേരി സ്ഫോടനം: വീണ്ടും നിയമസഹായം നിരസിച്ചു പ്രതി ഡൊമനിക് മാർട്ടിൻ

0
247

കൊച്ചി: കളമശ്ശേരി സ്ഫോടന കേസിലെ പ്രതി ഡൊമിനിക് മാർട്ടിനെ റിമാന്‍ഡ് ചെയ്തു. ഡൊമിനിക് മാര്‍ട്ടിന്‍റെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് പൊലീസ് കോടതിയില്‍ ഹാജരാക്കിയത്. തുടര്‍ന്ന് പ്രതിയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. സംസ്ഥാനം നൽകുന്ന നിയമസഹായം നിരസിക്കുകയും, കക്ഷി എന്ന നിലയിൽ തന്റെ കേസ് തനിയെ വാദിക്കുമെന്നും മാർട്ടിൻ ഡൊമനിക് കോടതിയെ അറിയിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് റിമാൻഡ് ചെയ്തത്.

റിമോട്ട് നിയന്ത്രിത ഇമ്പ്രോവൈസ്ഡ് എസ്‌പ്ലോസീവ് ഡിവൈസ് (ഐഇഡി) ഉപയോഗിച്ചാണ് സ്പോടനമുണ്ടായതെന്ന് പോലീസ് വെളിപ്പെടുത്തിയിരുന്നു. കൊടകര പോലീസ് സ്റ്റേഷനിൽ നടത്തിയ തെളിവെടുപ്പിൽ സ്ഫോടനത്തിന് ഉപയോഗിച്ച വസ്തുക്കൾ വാങ്ങിയ ബില്ലുകൾ നാല് റിമോട്ടുകൾ എന്നിവ അന്വേഷണസംഗം കണ്ടെടുത്തിരുന്നു. ചോദ്യംചെയ്യലും തെളിവെടുപ്പും പൂർത്തിയായതിനാൽ പോലീസ് വീണ്ടും പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടില്ല. സ്ഫോടനത്തിൽ അഞ്ചുപേർ കൊല്ലപ്പെടുകയും അൻപത്തിലധികംപേർക്കു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.

English summary: Kalamassery blast; accused Domenic Martin remanded