വേൾഡ് അത്‌ലറ്റ് ഓഫ് ദി ഇയർ പുരസ്‌കാരം; നീരജ് ചോപ്ര അന്തിമപ്പട്ടികയിൽ.

വേൾഡ് അത്‌ലറ്റ് ഓഫ് ദി ഇയർ പുരസ്കാരത്തിന്റെ അന്തിമപട്ടികയിൽ ഇന്ത്യൻ താരം നീരജ് ചോപ്രയും.

0
1104

കായിക ലോകത്തെ ഏറ്റവും മികച്ച പുരസ്‌കാരമായ വേൾഡ് അത്‌ലറ്റ് ഓഫ് ദി ഇയർ പുരസ്കാരത്തിന്റെ അന്തിമപട്ടികയിൽ ഇന്ത്യൻ താരം നീരജ് ചോപ്രയും. ഒളിമ്പിക് അത്‌ലറ്റ്സിൽ ഇന്ത്യക്കുവേണ്ടി ആദ്യമായി മെഡൽ നേടിയ താരമാണ് നീരജ് ചോപ്ര. ജാവലിന്‍ ത്രോയില്‍ ഒളിമ്പിക് സ്വര്‍ണം നേടിയ നീരജ് ഈ ഇനത്തിലെ ലോകചാമ്പ്യന്‍ കൂടിയാണ്. നീരജ് ഈ നേട്ടം കരസ്ഥമാക്കിയാൽ, ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ പുരസ്‌കാര ജേതാവായിരിക്കും അദ്ദേഹം.

യു എസ്സിന്റെ ഷോട്ട് പുട്ട് താരം റയാന്‍ ക്രൗസര്‍, സ്വീഡന്റെ പോള്‍ വോള്‍ട്ട് താരം മോന്‍ഡോ ഡുപ്ലാന്റിസ്, കെനിയയുടെ മാരത്തണ്‍ ലോകചാമ്പ്യന്‍ കെല്‍വിന്‍ കിപ്റ്റം, യു.എസ്സിന്റെ അതിവേഗതാരം നോവ ലൈലെസ് എന്നിവരുമാണ് അന്തിമപട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള മറ്റു താരങ്ങൾ.
വോട്ടിംഗ് നടത്തിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുക്കുക. ഡിസംബർ 11 ന് ജേതാവിനെ പ്രഖ്യാപിക്കും. കഴിഞ്ഞ തവണ സ്വീഡന്റെ മോന്‍ഡോ ഡുപ്ലാന്റിസാണ് പുരസ്‌കാരം നേടിയത്.

English summary; India’s Neeraj Chopra shortlisted for World Athlete Award