‘നിങ്ങൾ ദളിതനാണോ, എങ്കിൽ ബിജെപി തള്ളും’; തുറന്നടിച്ച് കർണാടക ബിജെപി എംപി

യെദിയൂരപ്പയുടെ മകനെ ബിജെപി സംസ്ഥാന പ്രസിഡന്റാക്കിയതിനും വിമർശനം.

0
787

ബംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ബി എസ് യെദിയൂരപ്പയുടെ മകൻ ബി വൈ വിജയേന്ദ്രയെ ബിജെപി സംസ്ഥാന പ്രസിഡന്റാക്കിയതിനെ കടുത്ത ഭാഷയിൽ വിമർശിച്ച് മുതിർന്ന നേതാവും എംപിയുമായ രമേഷ് ജ​ഗജിനാ​ഗി. നിലവിൽ എംഎൽഎ ആയ ബി വൈ വിജയേന്ദ്രയെ എന്തടിസ്ഥാനത്തിലാണ് ബിജെപി സംസ്ഥാന പ്രസിഡന്റാക്കിയതെന്ന് അദ്ദേഹം ചോദിച്ചു. സംസ്ഥാന ബിജെപിയിലെ മറ്റ് നേതാക്കളെ പരി​ഗണിക്കാതെ വിജയേന്ദ്രയെ പാർട്ടി കേന്ദ്രനേതൃത്വം സംസ്ഥാന പ്രസിഡന്റാക്കിയത് കർണാടക ബിജെപിയിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.

നിങ്ങൾ ദളിത് വിഭാ​ഗത്തിൽ നിന്നുള്ളയാൾ ആണെങ്കിൽ ബിജെപിയിൽ വളരാൻ കഴിയില്ല. മറ്റ് സവര്‍ണരായ നേതാക്കളോ സമ്പന്നരോ അല്ലെങ്കിൽ ​വൊക്കലി​ഗ വിഭാ​ഗത്തിൽപെട്ടവരോ ആണെങ്കിൽ ജനങ്ങൾ പിന്തുണയ്ക്കും. പക്ഷേ അവിടെ ഒരു ദളിതനുണ്ടെങ്കിൽ ആരും പിന്തുണയ്ക്കില്ല. ഇത് ഞങ്ങൾക്ക് അറിയാം, ഏറെ കഷ്ടമാണിതെന്നും രമേഷ് ജ​ഗജിനാ​ഗി തുറന്നടിച്ചു. യെദിയൂരപ്പയുടെ മകൻ എന്നത് മാത്രമാണ് ബി വൈ വിജയേന്ദ്രയെ പാർട്ടിയുടെ പ്രസിഡന്റാക്കിയതിനുപിന്നിൽ. അല്ലാതെ മറ്റൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

നളിൻകുമാർ കട്ടീൽ എംപിക്ക് പകരക്കാരനായിട്ടാണ് വിജയേന്ദ്ര വരുന്നത്. ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദയാണ് ശിക്കാരിപ്പുര എംഎൽഎ കൂടിയായ വിജയേന്ദ്രയെ പ്രസിഡന്റാക്കി നിയമിച്ചത്.

English Summary: BJP mMP Ramesh Jigajinagi criticized over B Y Vijayendra as State President.