ഷോർട്ട് സർക്യൂട്ട്; ബംഗളൂരുവില്‍ ഐടി കമ്പനി പ്രവര്‍ത്തിച്ചിരുന്ന നാല് നില കെട്ടിടം കത്തിയമര്‍ന്നു

കെട്ടിടത്തിനകത്ത് കുടുങ്ങിയ രണ്ട് സുരക്ഷാ ജീവനക്കാരെ രക്ഷപ്പെടുത്തി.

0
244

ബംഗളൂരു: ഷോര്‍ട്ട് സര്‍ക്യൂട്ടിനെതുടര്‍ന്ന് ബംഗളൂരുവില്‍ ബഹുനില കെട്ടിടം പൂർണമായും കത്തിയമര്‍ന്നു. ബാനസവാടി റിംഗ് റോഡിലുള്ള നാല് നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. താഴത്തെ നിലയിൽ ഒരു ഫർണിച്ചർ കടയും രണ്ടാം നിലയിൽ ഒരു കോച്ചിംഗ് സെന്‍ററും മൂന്നാമത്തെയും നാലാമത്തെയും നിലകളിൽ ഒരു ഐടി കമ്പനിയുമായിരുന്നു ഇവിടെ പ്രവർത്തിച്ചിരുന്നത്.

കെട്ടിടത്തിൽ കുടുങ്ങിയ രണ്ട് സുരക്ഷാ ജീവനക്കാരെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. അപകടത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ സംഭവത്തില്‍ എന്തെങ്കിലും തരത്തിലുള്ള കുടുംബപ്രശ്നങ്ങള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നതായി പൊലീസ് പറഞ്ഞു.

ശങ്കർ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം കഴിഞ്ഞ അഞ്ച് വര്‍ഷമായി വാടകയ്ക്ക് നൽകിയിരിക്കുകയായിരുന്നു. എട്ടു കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. സംഭവത്തിൽ പൊലീസും ഫയർ ഫോഴ്സും അന്വേഷണം തുടങ്ങി.

English Summary: Four storey building in Bengaluru caught fire due to a short circuit.