വൈ എം എസ് ബ്ലാർക്കോട് പ്രീമിയർ ലീഗ്; ദേര മെട്രോ കാർഗോ ജേതാക്കൾ

യു സി കറാമയ്ക്കാണ് രണ്ടാം സ്ഥാനം.

0
168

ദുബൈ: എരിയാൽ ബ്ലാർക്കോട് ഭാഗത്തുള്ള പ്രവാസികളുടെ കൂട്ടായ്മയായ വൈ എം എസ് ബ്ലാർക്കോട് യു എ ഇ കമ്മിറ്റി സംഘടിപ്പിച്ച അണ്ടർ ആം ക്രിക്കറ്റ് പ്രീമിയർ ലീഗ് സീസൺ 2ൽ മെട്രോ കാർഗോ ദേര ജേതാക്കളായി. യു സി കറാമയ്ക്കാണ് രണ്ടാം സ്ഥാനം. പട്ല കരീം ട്രോഫിക്ക് വേണ്ടിയായിരുന്നു മത്സരം. ദുബൈ അബു ഹെയ്ൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഫ്ളഡ്ലൈറ്റ് ക്രിക്കറ്റ് ടൂർണമെന്റിൽ വിവിധ കൂട്ടായ്മകളിലെ ഏഴ് ടീമുകൾ മത്സരിച്ചു. ആവേശകരമായ മത്സരമാണ് രണ്ടാം സീസണിലും അരങ്ങേറിയത്.

English Summary: YMS Blackcod Premier League; Dera Metro Cargo Winners.