കോഴിക്കൂട്ടിൽ പുലി കുടുങ്ങി; സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി വനപാലകർ

ഞായറാഴ്ച രാത്രിയാണ് പുലി കോഴിക്കൂട്ടിൽ കുടുങ്ങിയത്.

0
341

കൽപ്പറ്റ: ഏതാനും നാളുകളായി വയനാടിനെ ഭീതിയിലാക്കിയ പുലി കോഴിക്കൂട്ടിൽ കുടുങ്ങി. കാടശേരിയിലാണു കോഴിക്കൂട്ടില്‍ പുലി കുടുങ്ങിയത്. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് കോല്‍ക്കളത്തില്‍ ഹംസയുടെ വീട്ടിലെ കോഴിക്കൂട്ടില്‍ പുലി കുടുങ്ങിയതായി കണ്ടത്. തുടര്‍ന്നു വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലിയെ സുരക്ഷിത സ്ഥാനത്തേക്കുമാറ്റി.

വനപാലകർ സ്ഥലത്തെത്തി പുലർച്ചെ നാലു മണിയോടെ പുലിയെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുകയായിരുന്നു. പുലിയുടെ ആരോഗ്യനില ഉൾപ്പടെ പരിശോധിച്ചു തുടർനടപടികൾ സ്വീകരിക്കും. പ്രദേശത്തു കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. പുലി കോഴിക്കൂട്ടിൽ കുടുങ്ങിയെന്ന വിവരം ജനങ്ങളിൽ വലിയ തോതിൽ ആശ്വാസം പകർന്നിട്ടുണ്ട്. എങ്കിലും മേഖലയിൽ നിരീക്ഷണം തുടരാൻ വനപാലകർ തീരുമാനിച്ചിട്ടുണ്ട്.

English Summary: Tiger trapped in chicken coop; Forest guards shifted to safe place.