മംഗളൂരുവിൽ മെഡിക്കൽ വിദ്യാർത്ഥി ആറാം നിലയിൽനിന്നും ചാടി മരിച്ചു

ജീവിതം മടുത്തുവെന്ന കുറിപ്പ് കണ്ടെടുത്തു.

0
252

മംഗളുരു: മംഗളൂരുവിൽ മെഡിക്കൽ വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിൽനിന്നും ചാടി ജീവനൊടുക്കി. നഗരത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിയായ പ്രകൃതി ഷെട്ടിയാണ് ഹോസ്റ്റലിന്റെ ആറാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്‍തത്. ജീവിതം മടുത്തുവെന്നും അതിനാൽ പോകുന്നുവെന്നുമുള്ള ആത്മഹത്യാക്കുറിപ്പ് പ്രകൃതിയുടെ മുറിയിൽനിന്നും പൊലീസ് കണ്ടെടുത്തു. മറ്റു വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ലെന്നും സംഭവത്തിൽ അന്വേഷണം നടക്കുന്നതായും സിറ്റി പൊലീസ് അറിയിച്ചു.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. നിങ്ങള്‍ ഒറ്റയ്ക്കല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാം ഉടനെ. ദയവായി വിളിക്കൂ; ദിശ ഹെല്‍പ്പ്‍ലൈന്‍ – 1056 (ടോള്‍ ഫ്രീ).

English Summary: Mangaluru; 20-year-old pursuing MBBS at private medical college ends life.