കോഴിക്കോട് നിന്ന് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി; യുവാവ് അറസ്റ്റിൽ

മൃതദേഹത്തിനായി ഗൂഡല്ലൂരിൽ തെരച്ചിൽ തുടരുന്നു.

0
230

കോഴിക്കോട്: കാണാതായ കുറ്റിക്കാട്ടൂർ സ്വദേശി സൈനബ(57)യുടെ മൃതദേഹം കണ്ടെത്തി. ഈ മാസം ഏഴിനാണ് കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സൈനബയെ കാണാതായത്. നാടുകാണി ചുരത്തിൽ നിന്നാണ് മൃതദേഹം കണ്ടത്തിയത്. സൈനബയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി നാടുകാണി ചുരത്തില്‍ തള്ളിയെന്നായിരുന്നു സുഹൃത്ത് മലപ്പുറം സ്വദേശി സമദിന്റെ മൊഴി.

സൈനബയെ കൊലപ്പെടുത്തിയശേഷം കൊക്കയിൽ തള്ളിയെന്ന് മലപ്പുറം സ്വദേശി സമദ് എന്ന യുവാവ് പൊലീസ് സ്റ്റേഷനിലെത്തി വെളിപ്പെടുത്തി. കാറില്‍ വെച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നും മൃതദേഹം ഗൂഡല്ലൂരിലേക്കുള്ള വഴിമധ്യേ നാടുകാണി ചുരത്തിൽ നിന്നും കൊക്കയിലേക്ക് എറിഞ്ഞുവെന്നുമാണ് യുവാവ് സ്റ്റേഷനിലെത്തി മൊഴി നൽകിയത്.

ഇക്കഴിഞ്ഞ ഏഴിനാണ് സൈനബയെ കാണാതായത്. അന്ന് കാറിൽ വച്ചാണ് കൊലപ്പെടുത്തിയതെന്നും സമദ് മൊഴി നൽകിയിട്ടുണ്ട്. സൈനബയുടെ കൊലപാതകത്തിൽ കൊലക്കുറ്റം ചുമത്തി പൊലീസ് എഫ്ഐആർ തയാറാക്കി. സ്വർണാഭരണം കവരാൻ വേണ്ടിയായിരുന്നു കൊലപാതകമെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. ഷാൾ മുറുക്കിയാണ് കൊലപ്പെടുത്തിയത്.

English Summary: Kozhikode missing woman was found dead.