കണ്ണൂരില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടല്‍

പല തവണ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടായിരുന്ന മേഖലയാണ് അയ്യക്കുന്ന്.

0
180

കണ്ണൂര്‍: അയ്യക്കുന്നില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടി. മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ നടക്കുന്നതിനിടയിലാണ് ഏറ്റുമുട്ടല്‍. വയനാട്ടിലെ പേര്യയില്‍ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയുണ്ടായ പൊലീസ് മാവോയിസ്റ്റ് ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പൊലീസ് ജാഗ്രതയിലായിരുന്നു. കണ്ണൂര്‍ ജില്ലയോടു ചേര്‍ന്നുള്ള ഭാഗത്താണു അന്ന് വെടിവയ്പ് ഉണ്ടായത്. മുമ്പ് പല തവണ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടായിരുന്ന മേഖലയാണ് അയ്യക്കുന്ന്.

കേളകത്ത് വീണ്ടും മാവോയിസ്റ്റുകളുടെ സാന്നിധ്യം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. കേളകം രാമച്ചിയിൽ അഞ്ചംഗ സായുധസംഘമാണ് എത്തിയത്. രാമച്ചിയിലെ വീട്ടിലെത്തി സംഘം ഫോണുകൾ ചാർജ് ചെയ്തു. പൊലീസ് നിരീക്ഷണം ശക്തമാക്കിയതിന് പിന്നാലെയാണ് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയത്. മേഖലയിൽ പൊലീസ് ഹെലികോപ്റ്റർ നിരീക്ഷണമടക്കം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കാട്ടിക്കൊറ്റക്കാരി ഉപ്പുംകുട്ടിയിൽ ഏറ്റുമുട്ടൽ ഉണ്ടായത്.

English Summary: Clash between Maoists and Thunderbolt in Kannur