ഹൈദരാബാദില്‍ നാല് നില കെട്ടിടത്തില്‍ വന്‍ തീപിടിത്തം; 9 പേര്‍ മരിച്ചു

കാർ നന്നാക്കുന്നതിനിടെ തീപ്പൊരി തെറിച്ചുവീണതാണ് അപകടകാരണം.

0
187

ഹൈദരാബാദ്: നഗരത്തിലെ നാംപള്ളി ബസാര്‍ഘട്ടിലെ ബഹുനില കെട്ടിടത്തിലുണ്ടായ വൻ തീപിടുത്തത്തിൽ ഒമ്പതുപേർ മരിച്ചു. നാലു നില കെട്ടിടത്തിലെ ഒന്നാം നിലയിലുള്ള രാസവസ്തുക്കൾ ശേഖരിക്കുന്ന ഗോഡൗണിലായിരുന്നു തീ പിടിത്തം. അപകടത്തിൽ മൂന്നുപേർക്ക് സാരമായി പൊള്ളലേറ്റിട്ടുണ്ട്.

താഴത്തെ നിലയിലെ കാര്‍ നന്നാക്കുന്നതിനിടെ പൊടുന്നനെ തീപ്പൊരി തെറിച്ചുവീണതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന ബാരലിലേക്ക് തീ പടരുകയായിരുന്നു. ഇത് പൊടുന്നനെ ഫൈബര്‍-പ്ലാസ്റ്റിക് നിർമിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവിലേക്കും കൂടി പടർന്നു. ഇതോടെ തീ ആളിപ്പടരുകയായിരുന്നു. ഏതാനും സമയത്തിനകം കെട്ടിടത്തിന്റെ മറ്റ് നിലകളിലേക്കും വ്യാപിച്ചു. മുകള്‍നിലകളില്‍ ഉണ്ടായിരുന്ന ആളുകളെ ജനാലകൾ വഴിയാണ് രക്ഷപ്പെടുത്തിയത്.

English Summary: 9 dead in Hyderabad building fire, blaze caused by spark while repairing car.