ഇടുക്കി ആനയിറങ്കല്‍ ഡാമില്‍ വള്ളം മറിഞ്ഞ് രണ്ടുപേരെ കാണാതായി

കോളനിയിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്.

0
201

ഇടുക്കി: ആനയിറങ്കല്‍ ഡാമില്‍ വള്ളം മറിഞ്ഞ് രണ്ടുപേരെ കാണാതായി. ഗോപിനാഥന്‍ (50), സജീവന്‍ (45) എന്നിവരെയാണ് കാണാതായത്. 301 കോളനിയിലെ താമസക്കാരാണ് ഇരുവരും. ആനയിറങ്കല്‍ ഭാഗത്തു നിന്നും കോളനിയിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്.  ആനയിറങ്കല്‍ ഭാഗത്തുനിന്ന് 301 കോളനിയിലേക്ക് വരുന്നതിനിടെ വള്ളം മറിയുകയായിരുന്നു. സജീവൻ അൽപസമയം നീന്തിയെങ്കിലും മുങ്ങിപ്പോയി. ഗോപിക്ക് നീന്തല്‍ അറിയില്ലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. തെരച്ചിൽ തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

English Summary: Two people missing after boat overturned at Anayirangal Dam