മാതാപിതാക്കൾക്കൊപ്പം റോഡരികിൽ നിന്ന 5 വയസുകാരി സ്‌കൂട്ടറിടിച്ച് മരിച്ചു, അപകടമുണ്ടാക്കിയ വാഹനം നിർത്താതെ പോയി

ഫൈഹയെ അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

0
362

ആലപ്പുഴ: അമിതവേഗതയിലെത്തിയ സ്‌കൂട്ടറിടിച്ച് നാലുവയസുകാരിക്ക് ദാരുണാന്ത്യം. ഈരാറ്റുപേട്ട സ്വദേശി ഫാസില്‍-റാസന ദമ്പതികളുടെ മകള്‍ ഫൈഹ ഫാസിലാണ് മരിച്ചത്. അപകടമുണ്ടാക്കിയ സ്‌കൂട്ടർ നിര്‍ത്താതെ പോയി. ഞായറാഴ്ച വൈകിട്ട് കോൺവെന്റ് സ്ക്വയറിനു സമീപമാണ് അപകടം. ഈരാറ്റുപേട്ടയില്‍ നിന്ന് ഒരു ബന്ധുവിന്റെ കല്ല്യാണത്തിന് ആലപ്പുഴയിലെത്തിയതായിരുന്നു ഫാസിലും ഭാര്യയും നാല് വയസുകാരി മകളും. വിവാഹ സത്കാരത്തിന് ശേഷം വൈകിട്ടോടുകൂടി ആലപ്പുഴ കോണ്‍വെന്റ് സ്‌ക്വയറിന് സമീപത്തുവച്ച്  അപകടമുണ്ടാകുന്നത്.

റോഡരികിലൂടെ നടക്കുകയായിരുന്ന ഫൈഹയെ അമിത വേഗത്തിൽ എത്തിയ സ്‌കൂട്ടർ ഇടിച്ചുതെറിപ്പിച്ചു. ഉടന്‍ തന്നെ ജില്ലാ ജനറല്‍ ആശുപത്രിയിലേക്കും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളജിലേക്കും കുട്ടിയെ എത്തിച്ചു. ആറരയോടെ കുട്ടി മരിച്ചു. അതേസമയം, കുട്ടിക്ക് യഥാസമയം ചികിത്സ ലഭ്യമാക്കിയില്ലെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു.

ജിസാന പുന്നപ്ര എസ്‌എം കോളനിയിൽ കൊച്ചിങ്ങാപറമ്പിൽ സ്വദേശനിയാണ്‌. സഹോദരി: റിസാന. സ്‌കൂട്ടറിനായി പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. രണ്ടുപേരാണ് സ്‌കൂട്ടറിലുണ്ടായിരുന്നത്. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

English Summary: Four year old girl died in bike accident Alappuzha.