സഹകരണ സംഘങ്ങൾ പേരിനൊപ്പം ‘ബാങ്ക്’ എന്ന് ചേർക്കരുത്: റിസർവ് ബാങ്ക്

ഇത്തരം സംഘങ്ങൾക്ക് ബാങ്കിങ്ങിന് ആർബിഐ ലൈസൻസ് നൽകിയിട്ടില്ല.

0
162

ന്യൂഡൽഹി: സഹകരണ സംഘങ്ങൾ പേരിനൊപ്പം ബാങ്ക് എന്ന് ചേർക്കുന്നതിനെതിരെ റിസർവ് ബാങ്ക്. 2020ലെ ബാങ്കിങ് റെഗുലേഷൻ ഭേദഗതി നിയമപ്രകാരം സഹകരണ സംഘങ്ങൾ പേരിനൊപ്പം ബാങ്ക്, ബാങ്കർ, ബാങ്കിങ് എന്നീ വാക്കുകൾ ഉപയോഗിക്കാൻ പാടില്ലെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.

ഇത് ലംഘിച്ച് ചില സഹകരണസംഘങ്ങൾ പേരിനൊപ്പം ബാങ്ക് എന്ന് ചേർക്കുന്നതായും അംഗങ്ങൾ അല്ലാത്തവരിൽ നിന്ന് നിക്ഷേപം സ്വീകരിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടു. ഇത്തരം സംഘങ്ങൾക്ക് ബാങ്കിങ്ങിന് ആർബിഐ ലൈസൻസ് നൽകിയിട്ടില്ല. ഈ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കില്ലെന്ന് കാണിച്ച് റിസർവ് ബാങ്ക് പത്രപ്പരസ്യമിറക്കി.