വിനോദയാത്ര പോയ പത്താം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണുമരിച്ചു

മൈസൂരിൽ വൃന്ദാവൻ ഗാർഡൻ കണ്ടുമടങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

0
231

പാലക്കാട്: സ്കൂളിൽ നിന്ന് മൈസൂരിലേക്ക് വിനോദയാത്ര പോയ വിദ്യാർഥിനി ഹൃദയാഘാതത്തെതുടർന്ന് മരിച്ചു. പുലാപ്പറ്റ എംഎൻകെഎം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി ശ്രീസയനയാണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു മരണം. മൈസൂരിൽ വൃന്ദാവൻ ഗാർഡൻ കണ്ടുമടങ്ങുന്നതിനിടെ പൊടുന്നനെ കുഴഞ്ഞുവീഴുകയായിരുന്നു. അധ്യാപകരും സഹപാഠികളും നാട്ടുകാരും ചേർന്ന് ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് നടത്തിയ പരിശോധനയിലാണ് ഹൃദയാഘാതമാണ് മരണകാരണമെന്ന് വ്യക്തമായത്.

English Summary: 10th class student died due to heart attack.