സിൽവർ ലൈൻ അടിയന്തരമായി പരി​ഗണിക്കണം; ദക്ഷിണ റെയിൽവേയോട് റെയിൽവേ ബോർഡ്

'പദ്ധതി സംബന്ധിച്ച് കെ-റെയിലുമായിവീണ്ടും ചർച്ച നടത്തണം'

0
3913

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി അടിയന്തരമായി പരിഗണിക്കണമെന്ന് ദക്ഷിണ റെയിൽവേയോട് റെയിൽവേ ബോർഡ്. ദക്ഷിണ റെയിൽവേക്ക് അയച്ച കത്തിലാണ് റെയിൽവേ ബോർഡ് ഇക്കാര്യം ആവശ്യപ്പെട്ടത്. പദ്ധതി സംബന്ധിച്ച് കെ-റെയിലുമായി വീണ്ടും ചർച്ച നടത്തണം. ചർച്ചയ്ക്ക് ശേഷം വിശദമായ പ്രതികരണം അറിയിക്കണമെന്നും റെയിൽവേ ബോർഡ് കത്തിൽ നിർദ്ദേശിച്ചു.

നേരത്തെ കെ-റെയിൽ സമർപ്പിച്ച രേഖകൾ പരിശോധിച്ച് നിലപാടറിയിക്കാൻ റെയിൽവേ ബോർഡ് ദക്ഷിണ റെയിൽവേയോട് ആവശ്യപ്പെട്ടിരുന്നു. വ്യക്തമായ വിശദീകരണം വേണമെന്നും കെ റെയിൽ ബോർഡുമായി ചർച്ച ചെയ്യണമെന്നും റെയിൽവേ ആവശ്യപ്പെടുകയായിരുന്നു.

English Summary: Silver Line should be considered urgently.