ബംഗളൂരുവിൽ മലയാളി യുവാവും ബംഗാളി യുവതിയും ഫ്ലാറ്റിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ

വിവാഹിതയായ സൗമിനി ബംഗളൂരുവിലെ സ്വകാര്യ കോളേജില്‍ നേഴ്സിങ് വിദ്യാര്‍ഥിനിയാണ്.

0
535

ബംഗളൂരു: നഗരത്തിലെ ഫ്ലാറ്റിൽ മലയാളി യുവാവും ബംഗാളി യുവതിയും പൊള്ളലേറ്റ് മരിച്ചനിലയിൽ. കൊത്തന്നൂരിലെ ദൊഡ്ഡഗുബ്ബിയിലെ അപാർട്ട്‌മെന്റിലാണ്‌ സംഭവം. ഇടുക്കി സ്വദേശി അബിൽ എബ്രഹാം (29), കൊൽക്കത്ത സ്വദേശിനി സൗമിനി ദാസ്‌ (20) എന്നിവരാണ്‌ പൊള്ളലേറ്റ്‌ മരിച്ചത്‌. സംഭവത്തിൽ കൊത്തന്നൂർ പൊലീസ് അന്വേഷണം തുടങ്ങി.

വിവാഹിതയായ സൗമിനി ബംഗളൂരുവിലെ സ്വകാര്യ കോളേജില്‍ നേഴ്സിങ് വിദ്യാര്‍ഥിനിയാണ്. നേഴ്സിങ് പഠനം പൂര്‍ത്തിയാക്കിയ അബില്‍ ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലാണ് ജോലിചെയ്യുന്നത്. ഇരുവരും ശനിയാഴ്‌ചയാണ്‌ ദൊഡ്ഡഗുബ്ബിയിലെ ഫ്ലാറ്റിലേക്ക്‌ താമസം മാറിയത്‌. അബിലുമായി ലിവിങ്‌ റിലേഷനിലാണെന്ന്‌ സൗമിനി ഭർത്താവിനെ അറിയിച്ചിരുന്നതായി കൊത്തന്നൂർ പൊലീസ്‌ പറഞ്ഞു.

ഇരുവരും ദേഹത്ത്‌ പെട്രോൾ ഒഴിച്ച്‌ സ്വയം തീകൊളുത്തിയതെന്നാണ്‌ വിവരം. ഫ്ലാറ്റിൽനിന്ന്‌ തീ ഉയരുന്നത്‌കണ്ട്‌ അയൽക്കാർ വാതിൽ തകർത്ത്‌ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സൗമിനി മരിച്ചിരുന്നു. അബിലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

English Summary: Malayali man, Bengali girl living together in Bengaluru die after setting themselves ablaze.