കേരളീയം ആദ്യപതിപ്പിന് കൊടിയിറങ്ങി; ഇനിയും വേണമെന്ന് ജനങ്ങൾ

കേരളീയത്തിന് 67 ഭാഷകളില്‍ ആശംസ, ഗിന്നസ് റെക്കോര്‍ഡ്.

0
162

തിരുവനന്തപുരം: മലയാളത്തിന്റെ മഹോത്സവം കേരളീയം 2023 ന് കൊടിയിറങ്ങി. ഒരാഴ്ച കേരളത്തിന്റെ കണ്ടതും കാണേണ്ടതുമായ ഒട്ടനവധി കാഴ്ചകളും പ്രദർശനങ്ങളും അറിവുകളുമായി തലസ്ഥാനത്ത് ഉത്സവം തീർത്ത കേരളീയം ഇനിയും വേണമെന്ന ആവശ്യവുമായി ജനങ്ങൾ. സമാപന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കവെയാണ് കേരളീയം ഇനിയും വേണമെന്ന ആവശ്യം ജനങ്ങൾ ഉയർത്തിയത്. കേരളമോന്നാകെ ഒഴുകിയെത്തിയ മലയാളത്തിന്റെ മഹോത്സവം പൂർണമായും കാണാൻ കഴിഞ്ഞില്ലെന്നും ഇനിയും ഇത്തരം പരിപാടികൾ വേണമെന്നും ജനങ്ങൾ ഹർഷാരവങ്ങൾക്കിടെ പറഞ്ഞു. കേരളീയത്തെ ജനങ്ങൾ വൻവിജയമാക്കി എന്നും അതുകൊണ്ടുതന്നെ ആവർത്തിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖാപിച്ചതോടെ കരഘോഷം മുഴങ്ങി.

നാടിന്റെ നേട്ടങ്ങൾ പൂർണമായും അവതരിപ്പിക്കുക എന്നത് കേരളീയത്തിലൂടെ സാധ്യമായി എന്നത് കൃത്യമാണ്. ലോകമെങ്ങുമുള്ള ജനങ്ങൾ ഈ സാംസ്ക്കാരിക പരിപാടിയിൽ പങ്കാളികളായി. അതേസമയം, കേരളീയത്തിലൂടെ കേരളത്തിന് ഗിന്നസ് റെക്കോർഡും സ്വന്തമായി. കേരളീയത്തിന് 67 ഭാഷകളില്‍ ആശംസ നേര്‍ന്നാണ് കേരളം ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടിയത്. കേരളീയത്തിലെ ജനപങ്കാളിത്തം അമ്പരപ്പിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

English Summary: Keraliyam flagged off the first edition.