വയർലസ് സന്ദേശം ചോർത്തിയെന്ന പരാതി; ഷാജൻ സ്കറിയയ്‌ക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം

ഷാജൻ സ്കറിയയുടെ പ്രവർത്തി സൈബർ തീവ്രവാദമാണെന്നും പരാതിയിൽ പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്നും കോടതി.

0
2874

കൊച്ചി: വയർലസ് സന്ദേശം ചോർത്തിയെന്ന കേസിൽ മറുനാടൻ മലയാളി ഓണ്‍ലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയയ്‌ക്ക് എതിരെ കേസെടുക്കാൻ നിർദേശം. ഗൂഗിൾ ഇന്ത്യയ്ക്ക് എതിരെയും കേസെടുക്കണമെന്നും എറണാകുളം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ഷാജൻ സ്കറിയയുടെ പ്രവർത്തി സൈബർ തീവ്രവാദമാണ്. പരാതിയിൽ പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്നും മജിസ്ട്രേറ്റ് കോടതി പറഞ്ഞു. കേസ് എടുക്കാൻ പാലാരിവട്ടം പൊലീസിന് നിർദേശം നൽകി. ഷാജൻ സ്‌കറിയ പൊലീസിന്റെ വയർലെസ് സന്ദേശങ്ങൾ ചോർത്തിയെന്ന് കാട്ടി പി വി അൻവർ എംഎൽഎ തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകിയിരുന്നു.

നേരത്തെ വ്യാജ രേഖ ചമച്ച കേസിൽ ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്തിരുന്നു. നിലമ്പൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സ്റ്റേഷനിൽ ഹാജരായ സമയത്ത് ഷാജൻ സ്‌കറിയയെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ബിഎസ്എൻഎൽ ബിൽ വ്യാജമായി നിർമ്മിച്ചു എന്ന കേസിലായിരുന്നു അറസ്റ്റ്.

English Summary: Eranakulam JFCM Court orders to file a case against Shajan Skaria.