അലിഗഢ് ഇനി ഹരി​ഗഢ്; പേരുമാറ്റം തുടർന്ന് ഉത്തർപ്രദേശ്

പേരുമാറ്റത്തിന് അംഗീകാരം നൽകി മുനിസിപ്പൽ കോർപറേഷൻ.

0
255

ലഖ്‌നൗ: അലഹബാദിനും ഫൈസാബാദിനും പിന്നാലെ രാജ്യത്തെ പ്രശസ്ത നഗരമായ അലി​ഗഢിന്റെ പേരും മാറ്റുന്നു. അലിഗഢിന്റെ പേരുമാറ്റി ഹരി​ഗഢ് എന്നാക്കാനാണ് പുതിയ നിർദ്ദേശം. കഴിഞ്ഞ ദിവസം ചേർന്ന അനിഗഢ് മുനിസിപ്പൽ കോർപ്പറേഷൻ പേര് മാറ്റാനുള്ള നിർദേശം ഏകകണ്ഠേന അം​ഗീകരിച്ചു. മേയർ പ്രശാന്ത് സിങ്കാൽ ആണ് പേര് മാറ്റാനുള്ള നിർദേശം മുന്നോട്ടുവെച്ചത്. സർക്കാരിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും എത്രയും പെട്ടെന്ന് തീരുമാനം അം​ഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മേയർ പറഞ്ഞതായും ‘എൻഡിടിവി’ റിപ്പോർട്ട് ചെയ്തു.

2019 ജനുവരിയിൽ അലഹബാദിന്റെ പേര് പ്രയാഗ്‌രാജ് എന്ന് പുനർനാമകരണം ചെയ്തതാണ് സമീപകാല ഉദാഹരണങ്ങളിൽ ഒന്ന്. മുമ്പ് മു​ഗൾ സറായിയെ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ന​ഗറെന്നും യോ​ഗി സർക്കാർ പേര് മാറ്റിയിരുന്നു. ആഗ്രയുടെ പേര് ആ​ഗ്രാവൻ എന്നും മുസഫർന​ഗറിനെ ലക്ഷ്മി ന​ഗറെന്നും പേര് മാറ്റണമെന്നും നിർദേശങ്ങൾ ഉയർന്നുവരുന്നുണ്ട്. 2017 മാർച്ചിൽ അധികാരത്തിൽ വന്നതിനുശേഷം അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാർട്ടി (എസ്‌പി) സർക്കാർ ആരംഭിച്ച പൂർവാഞ്ചൽ എക്‌സ്‌പ്രസ് വേ ഉൾപ്പെടെ നിരവധി പദ്ധതികളുടെയും പദ്ധതികളുടെയും പേര് യോഗി ആദിത്യനാഥ് സർക്കാർ പുനർനാമകരണം ചെയ്തിട്ടുണ്ട്.

English Summary: After Allahabad And Faizabad, Aligarh In Line For A Name Change.