ഈറ്റ് കൊച്ചി ഈറ്റ് വ്ലോഗർ രാഹുൽ എൻ കുട്ടി വീട്ടിൽ മരിച്ചനിലയിൽ

വ്യത്യസ്തങ്ങളായ ഭക്ഷണങ്ങളും ഹോട്ടലുകളും പരിചയപ്പെടുത്തുന്ന ഓൺലൈൻ കൂട്ടായ്മയാണ് ഈറ്റ് കൊച്ചി ഈറ്റ്.

0
288

കൊച്ചി: ‘ഈറ്റ് കൊച്ചി ഈറ്റ്’ വ്ലോഗർ രാഹുൽ എൻ കുട്ടി തൃപ്പുണിത്തറയിലെ വീട്ടിൽ മരിച്ചനിലയിൽ. കഴിഞ്ഞ ദിവസം രാത്രി തൃപ്പുണിത്തുറയിലെ വീട്ടിലാണ് രാഹുലിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. കൊച്ചിയിലെ വ്യത്യസ്തങ്ങളായ ഭക്ഷണങ്ങളും ഹോട്ടലുകളും പരിചയപ്പെടുത്തുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന ഓൺലൈൻ കൂട്ടായ്മയാണ് ഈറ്റ് കൊച്ചി ഈറ്റ്. നാല് ലക്ഷത്തിലേറെ ഫോളോവേഴ്സാണ് ഈറ്റ് കൊച്ചി ഈറ്റിന് ഇൻസ്റ്റഗ്രാം കൂട്ടായ്മയിലുള്ളത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

English Summary: Vlogger Rahul N Kutty found dead at home.