‘എന്റടുത്ത് ആളാവാൻ വരരുത്’; മാധ്യമപ്രവർത്തകയോട് കയർത്ത് സുരേഷ് ഗോപി

ഇവരോട് പോകാൻ പറയൂ എന്നും ആക്രോശം.

0
12905

തൃശൂർ: ‘എന്റടുത്ത് ആളാകാൻ വരരുതെന്ന് ’ ആക്രോശിച്ച് സുരേഷ് ഗോപി. തുടർന്ന് സംസാരിക്കണമെങ്കിൽ ആ മാധ്യമപ്രവർത്തകയെ അവിടെ നിന്നും മാറ്റണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. തൃശുരിൽ ഗരുഡൻ സിനിമ കണ്ടറിങ്ങിയ സുരേഷ് ഗോപിയുടെ പ്രതികരണം തേടി എത്തിയപ്പോഴാണ് സംഭവം. റിപ്പോർട്ടർ ചാനലിലെ മാധ്യമപ്രവർത്തകയോടാണ് കയർത്തത്. ഇവരോട് പോകാൻ പറയൂ എന്നും പറഞ്ഞു. മീഡിയാവണിലെ മാധ്യമപ്രവർത്തകയെ അപമാനിച്ച സംഭവത്തിൽ സുരേഷ് ഗോപിക്കെതിരായ കേസിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് എന്റടുത്ത് ആളാകാൻ വരരുതെന്ന് കയർത്തത്. കോടതിയാണ് തീരുമാനിക്കുകയെന്നും സുരേഷ് ഗോപി പറഞ്ഞു.

ഈ സമയം റിപ്പോർട്ടർ എന്തുകോടതി എന്ന് ചോദിച്ചുവെന്ന് പറഞ്ഞ് സുരേഷ് ഗോപി ക്ഷുഭിതനായി. തുടർന്ന് താൻ സംസാരിക്കണമെങ്കിൽ ആ മാധ്യമപ്രവർത്തകയോട് മാറി നിൽക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്ത് കോടതി എന്നുപറയാൻ ആർക്കെങ്കിലും അവകാശമുണ്ടോയെന്നും അപമാനിച്ചുവെന്ന വിഷയത്തിൽ ആരാണ് തെറ്റിദ്ധരിച്ചതെന്നും അവരുടെ പിന്നിലെ രാഷ്ട്രീയം എന്താണ് എന്ന് അന്വേഷിച്ചാൽ മതിയെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശുർ ഗിരിജ തിയറ്റർ സ്ത്രീകർക്കുമാത്രമായി സുരേഷ് ഗോപി അഭിനയിച്ച ഗരുഡൻ സിനിമയുടെ ഷോ നടത്തിയിരുന്നു. ആ ഷോ കാണാൻ എത്തിയതായിരുന്നു സുരേഷ് ഗോപി.

English Summary: Suresh Gopi shouted at the journalist.