പട്ടി പ്രയോഗം; ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെയും സുധാകരൻ അവഹേളിച്ചു

അച്ചു ഉമ്മനെ അവഹേളിച്ച വാർത്ത കേരളത്തിലെ മാധ്യമങ്ങൾ മുക്കി.

0
856

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പട്ടിപ്രയോഗം ഇതാദ്യമല്ല. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മന്റെ സ്ഥാനാർത്ഥിത്വം ചർച്ചായപ്പോഴും ഇതേ പ്രയോഗമാണ് സുധാകരൻ നടത്തിയത്. പത്തനംതിട്ടയിലോ കോട്ടയത്തോ അച്ചു ഉമ്മൻ സ്ഥാനാർത്ഥിയാകും എന്ന് കേൾക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടിയായാണ് സുധാകരൻ സമാന പരാമർശം നടത്തിയത്. സെപ്തംബർ 24 ന് മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു സുധാകരന്റെ സമാന പരാമർശം.

സുധാകരന്റെ മറുപടി ഇങ്ങനെ: “അച്ചു ഉമ്മന്റെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിത്വം ഒക്കെ ഇപ്പോഴേ പ്രവചിക്കേണ്ട കാര്യമല്ല. വരുന്ന ജന്മത്തിൽ പട്ടിയാകുന്നതിന് ഇപ്പോഴേ കുരച്ച് പഠിക്കാൻ പറ്റുമോ? അതിന് അതിന്‍റേതായ സമയമുണ്ട്. വരുന്ന സാഹചര്യം അനുസരിച്ച് കാര്യങ്ങള്‍ തീരുമാനിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചോദ്യത്തോട് പൊട്ടിത്തെറിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ആ സമയത്തെ സാഹചര്യം അനുസരിച്ചാണ് ഓരോരുത്തരെയും തീരുമാനിക്കുക. അല്ലാതെ ഇപ്പോഴേ പറയാൻ ഞങ്ങൾക്കെന്താ ബുദ്ധിക്ക് സ്ഥിരതയില്ലേയെന്നും കെ സുധാകരൻ ചോദിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ അച്ചു ഉമ്മന്‍റെ മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായ സാഹചര്യത്തിലാണ് കെപിസിസി പ്രസിഡന്‍റിന്‍റെ രൂക്ഷ പ്രതികരണം. സ്ഥാനാർത്ഥികളെ തീരുമാനിക്കേണ്ട സമയം ആയിട്ടില്ല. ഇതൊന്നും ഇപ്പോഴേ പറയേണ്ട കാര്യമല്ല. ആ സമയത്തെ സാഹചര്യം അനുസരിച്ചാണ് ഓരോരുത്തരെയും തീരുമാനിക്കുക. അല്ലാതെ ഇപ്പോഴേ പറയാൻ പറഞ്ഞാൽ എങ്ങനെയാണ്”.

ഉമ്മൻചാണ്ടിയുടെ നിര്യാണം കഴിഞ്ഞ് രണ്ടു മാസം പിന്നിടുംമുമ്പെയാണ് സുധാകരൻ അച്ചു ഉമ്മനെ സമാന രീതിയിൽ അവഹേളിച്ചത്. എന്നാൽ, കേരളത്തിലെ മാധ്യമങ്ങളാകട്ടെ ഈ പരാമർശം പൂഴ്ത്തി സുധാകരനെ സംരക്ഷിക്കുകയായിരുന്നു. അന്ന് ‘നേരറിയാൻ ഡോട്ട് കോമാണ്’ സുധാകരന്റെ അവഹേളന പരാമർശം പുറത്തുകൊണ്ടുവന്നത്. കെ സുധാകരൻ വാക്കുകൾ ശ്രദ്ധിച്ച്‌ ഉപയോഗിക്കണം എന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രതികരണം പോലും അന്ന് മാധ്യമങ്ങളിൽ വാർത്തയായില്ല. എതിരായി പ്രതികരിക്കുന്നവരെ വളരെ വൃത്തികെട്ട ഭാഷയിൽ തെറി വിളിക്കുക എന്ന രീതി സുധാകരൻ കഴിഞ്ഞ കുറെ നാളുകളായി നടത്തുന്നുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇതേ സമീപനമാണ് തുടരുന്നത്.

English Summary: Sudhakaran also insulted Oommenchandy’s daughter Achu Oommen.