സ്വർണവില കൂടി; ഗ്രാമിന് പത്തു രൂപ വർധിച്ചു

ഒരു ഗ്രാം സ്വർണത്തിന് വില 5650 രൂപയായി.

0
471

കൊച്ചി: സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 10 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5650 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 45,200 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4680 രൂപയാണ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവിലയിൽ തുടർച്ചയായ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സ്വർണവിലയിൽ ഗ്രാമിന് 100 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു.

ഒക്ടോബർ 28ന് സ്വർണവില റെക്കോർഡിലെത്തിയിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 5740 രൂപയും പവന് 45920 രൂപയുമായിരുന്നു അന്ന് സ്വർണവില.

English Summary: slight increase in gold rate.