പുരികം ത്രെഡ് ചെയ്തതിന് ഭാര്യയെ ഒഴിവാക്കി; ഒടുക്കം അകത്തുമായി, സംഭവം കാൺപൂരിൽ

മുത്തലാഖ് ഭരണഘടനാ വിരുദ്ധമായി സുപ്രിംകോടതി പ്രഖ്യാപിക്കുന്നത് 2017 ലാണ്.

0
225

ലഖ്‌നൗ: പുരികം ത്രെഡ് ചെയ്തതിന് ഭാര്യയെ മുത്തലാഖ് ചൊല്ലി ഭർത്താവ്. സംഭവത്തിൽ യുവതി പൊലീസിൽ പരാതി നൽകി. കാൺപൂരാണ് സംഭവം. 2022 ജനുവരിയിലാണ് സലീമും ഗുൽസായ്ബയും വിവാഹിഹതരാകുന്നത്. വിവാഹശേഷം ആഗസ്ത് 30 ഓടെ ജോലിക്കായി സലിം സൗദി അറേബ്യയിലേക്ക് പോയി. ഇതിന് പിന്നാലെ സ്ത്രീധനം ചോദിച്ച് സലീമിന്റെ വീട്ടുകാർ ഗുൽസായ്ബയെ നിരന്തരം പീഡിപ്പിച്ചിരുന്നു എന്നും പരാതിയുണ്ട്.

സലീമുമായി ഗുൽസായ്ബ വിഡിയോ കോൾ ചെയ്യുമായിരുന്നു. ഒരിക്കൽ ഫോൺ ചെയ്യവേ ഗുൽസായിബ പുരികം ത്രെഡ് ചെയ്തതായി സലീം മനസിലാക്കുന്നത്. ഇതിൽ ക്ഷുഭിതനായ സലീം ഇനി തന്നിഷ്ടംപോലെ നടന്നോ എന്ന് പറഞ്ഞ് മുത്തലാഖ് ചൊല്ലുകയായിരുന്നു. മുത്തലാഖ് ഭരണഘടനാ വിരുദ്ധമായി സുപ്രിംകോടതി പ്രഖ്യാപിക്കുന്നത് 2017 ലാണ്. ഇതിന് പിന്നാലെ മുസ്ലിം വിമൻ പ്രൊട്ടക്ഷൻ ആക്ട് 2019 നിലവിൽ വരികയും ചെയ്തു. ഇത് പ്രകാരം മുത്തലാഖ് നിയമവിരുദ്ധമാണ്.

English Summary: Man Gives Wife Triple Talaq From Saudi Over Video Call For Shaping Eyebrows.