ഒമ്പത് മാസം; റിപ്പോർട്ട് ചെയ്തത് 1975 സൈബർ കുറ്റകൃത്യങ്ങൾ, ഏറ്റവും കൂടുതൽ തൃശൂരിൽ

211 സൈബർ കുറ്റകൃത്യങ്ങളാണ് തിരുവനന്തപുരം സിറ്റിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

0
184

തൃശൂർ: സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നുവെന്ന് സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ. കഴിഞ്ഞ ഒമ്പതു മാസത്തിനിടെ റിപ്പോർട്ട് ചെയ്തത് 1975 സൈബർ കുറ്റകൃത്യങ്ങൾ. കൂടുതൽ സൈബർ കേസുകൾ തൃശൂർ സിറ്റിയിൽ. കുറവ് കേസുകൾ കണ്ണൂർ റൂറലിൽ. ഏറ്റവും കൂടുതൽ തൃശൂരിൽ ഏറ്റവും കൂടുതൽ തൃശൂരിൽ 2022 ൽ 815 , 2021ൽ 626 2020 ൽ 426 2019 ൽ 307 സൈബർ കേസുകളുമാണ് റിപ്പോർട്ടു ചെയ്തത്. ഇക്കഴിഞ്ഞ ഒമ്പതു മാസത്തിനിടെ സൈബർ ലൈംഗികാതിക്രമം സംബന്ധിച്ച 122 കേസുകളും ബ്ലാക്ക് മെയിലിംഗുമായി ബന്ധപ്പെട്ട് 70 കേസുകളും സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തു.

മറ്റ് കേസുകളുടെ പട്ടിക ഇങ്ങനെ- മോർഫിംഗ് കേസുകൾ 38, വ്യാജ ലോട്ടറി ആപ്പ് തട്ടിപ്പ് കേസുകൾ ആറ്, ഒഎൽഎക്സ് ആപ്പ് വഴിയുള്ള തട്ടിപ്പ് 48 , ഒടിപി തട്ടിപ്പ് കേസുകൾ 134, മറ്റു സൈബർ കുറ്റകൃത്യങ്ങൾ 1557 കേസുകൾ എന്നിങ്ങനെയാണ് സൈബർ കുറ്റകൃത്യങ്ങളുടെ കണക്ക്.

സംസ്ഥാനത്ത് ഏറ്റവുമധികം സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് തൃശൂർ സിറ്റിയിലാണ്- 258 കേസുകൾ. ഇതിൽ ബ്ലാക്ക് മെയിലിംഗ് സംബന്ധിച്ച് 20 കേസുകളും മോർഫിംഗ് മൂന്ന് കേസുകൾ, ഒഎൽഎക്സ് ആപ്പ് തട്ടിപ്പ് അഞ്ച് കേസുകൾ, ഒടിപി തട്ടിപ്പ് 30 കേസുകൾ , മറ്റു സൈബർ കുറ്റകൃത്യങ്ങൾ 200 കേസുകൾ എന്നിങ്ങനെയാണ് രജിസ്റ്റർ ചെയ്ത സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം.

രണ്ടാം സ്ഥാനം തിരുവനന്തപുരം സിറ്റിക്കാണ്. 211 സൈബർ കുറ്റകൃത്യങ്ങളാണ് തിരുവനന്തപുരം സിറ്റിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ലൈംഗികാതിക്രമം രണ്ട് കേസുകൾ, ബ്ലാക്ക് മെയിലിംഗ് നാല് കേസുകൾ, മോർഫിംഗ് രണ്ട് കേസുകൾ, വ്യാജ ലോട്ടറി തട്ടിപ്പ് ഒരു കേസ്, ഒഎൽഎക്സ് ആപ്പ് തട്ടിപ്പ് 13 കേസുകൾ, ഒടിപി തട്ടിപ്പ് 32 കേസുകൾ, മറ്റു സൈബർ കുറ്റകൃത്യങ്ങൾ 157 കേസുകൾ എന്നിങ്ങനെയാണ് തിരുവനന്തപുരം സിറ്റിയിൽ നിന്ന് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം.

സൈബർ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ മൂന്നാം സ്ഥാനം കോട്ടയം ജില്ലയ്ക്കാണ്. 135 കേസുകൾ. ലൈംഗികാതിക്രമം, ബ്ലാക്ക് മെയിലിംഗ് ഓരോ കേസുകൾ, മോർഫിംഗ് രണ്ടു കേസുകൾ, ഒടിപി തട്ടിപ്പ് ആറ് കേസുകൾ, മറ്റു സൈബർ കുറ്റകൃത്യങ്ങൾ 125 കേസുകൾ എന്നിങ്ങനെയാണണ് റിപ്പോർട്ട് ചെയ്തത്.

ലൈംഗികാതിക്രമം സംബന്ധിച്ച് കൂടുതൽ കേസ് രജിസ്റ്റർ മലപ്പുറം ജില്ലയിൽ നിന്നാണ്. ഇവിടെ നിന്ന് ഇക്കാലയളവിൽ 23 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബ്ലാക്ക് മെയിലിംഗ് തൃശൂർ സിറ്റി(20 കേസുകൾ), മോർഫിംഗ് മലപ്പുറം(എട്ടു കേസുകൾ), വ്യാജ ലോട്ടറി ആപ്പ് തട്ടിപ്പ് ആലപ്പുഴ(അഞ്ച് കേസുകൾ), ഒഎൽഎക്സ് ആപ്പ് തട്ടിപ്പ് തിരുവനന്തപുരം സിറ്റി(13 കേസുകൾ), ഒടിപി തട്ടിപ്പ് തിരുവനന്തപുരം സിറ്റി(32 കേസുകൾ), മറ്റു സൈബർ കുറ്റകൃത്യങ്ങൾ തൃശൂർ സിറ്റി(200) കേസുകളും റിപ്പോർട്ട് ചെയ്തു.

കണ്ണൂർ റൂറലിലാണ് സൈബർ കുറ്റകൃത്യങ്ങൾ ഏറ്റവും കുറവ്. ഇതുവരെ 21 സൈബർ കുറ്റകൃത്യങ്ങൾ മാത്രമാണ് ഇവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മെട്രോ നഗരമായ എറണാകുളം സിറ്റിയിൽ നിന്ന് 63 കേസുകളും റൂറലിൽ നിന്ന് 112 സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സൈബർ തട്ടിപ്പുകൾക്കോ ലൈംഗികാതിക്രമങ്ങൾക്കോ ഇരയായാൽ ധൈര്യപൂർവം പരാതിപ്പെടണം എന്ന ഉപദേശം തന്നെയാണ് കേരള പൊലീസ് മുന്നോട്ടുവയ്ക്കുന്നത്.

English Summary: 1975 cyber crimes, most in Thrissur.