കളമശേരി സ്ഫോടനം: ദൗർഭാ​ഗ്യകരമായ സംഭവം; മുഖ്യമന്ത്രി പിണറായി വിജയൻ

0
141

തിരുവനന്തപുരം: കളമശേരിയിൽ കൺവെൻഷൻ സെൻററിലുണ്ടായ സ്ഫോടനം അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ ഒരാൾ മരണപ്പെട്ടു. രണ്ടു പേരുടെ നില ​ഗുരുതരമാണ് എന്നാണ് വിവരം. വിശദാംശങ്ങൾ പരിശോധിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരെല്ലാം അവിടെ എത്തിയിട്ടുണ്ടെന്നും ഡിജിപി അടക്കമുള്ള ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ ഉടനെത്തുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

ഇന്നു രാവിലെ 9.30 ഓടെയാണ് യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിൽ സ്ഫോടനമുണ്ടായത്. 23 പേർക്ക് പരുക്കേറ്റുവെന്നാണു പ്രാഥമിക നിഗമനം. ഏകദേശം 2000-ത്തിലധികം പേർ ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം.