വെടിക്കെട്ട് തുടക്കം: ഓസ്‌ട്രേലിയ്ക്ക് കൂറ്റന്‍ സ്‌കോര്‍; ന്യസിലന്‍ഡിന് ജയിക്കാന്‍ വേണ്ടത് 389

0
1138

ധരംശാല: ന്യൂസിലന്‍ഡിനെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ഓസ്‌ട്രേലിയക്ക് കൂറ്റന്‍ സ്‌കോര്‍. 388 റണ്‍സിന് ഓസിസ് ടീം ഓള്‍ ഔട്ടായി. ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറുടെ ട്രാവിസ് ഹെഡ്ഡിന്റെയും വെടിക്കെട്ട് പ്രകടമാണ് ഓസട്രേലിയ്ക്ക് കൂറ്റന്‍ സകോര്‍ കണ്ടെത്താന്‍ സഹായിച്ചത്.

ലോകകപ്പില്‍ ആദ്യമായി കളിക്കാന്‍ അവസരം കിട്ടിയ ഹെഡ്ഡ് അരങ്ങേറ്റ പോരാട്ടം തന്നെ സെഞ്ച്വറിയുമായി ആഘോഷിച്ചാണ് അവിസ്മരണീയമാക്കിയത്.25 പന്തില്‍ 50 പിന്നിട്ട ഹെഡ്ഡ് 59 പന്തിലാണ് കന്നി ലോകകപ്പ് സെഞ്ച്വറി കുറിച്ചത്. ഓപ്പണിങില്‍ ഡേവിഡ് വാര്‍ണറുമൊത്ത് താരം അതിവേഗം 175 റണ്‍സ് കൂട്ടുകെട്ടും ഉയര്‍ത്തി. 20ാം ഓവറിലെ ആദ്യ പന്തില്‍ ഗ്ലെന്‍ ഫിലിപ്പ്സാണ് വാര്‍ണറെ മടക്കി കൊടുങ്കാറ്റ് കൂട്ടുകെട്ടിനു വിരാമമിട്ടത്. വാര്‍ണര്‍ 65 പന്തില്‍ ആറ് സിക്സും അഞ്ച് ഫോറും സഹിതം 81 റണ്‍സ് വാരിയാണ് ക്രീസ് വിട്ടത്. പിന്നാലെ ഫിലിപ്സ് തന്നെ ഹെഡ്ഡിനേയും മടക്കി. തുടക്കത്തില്‍ ഈ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുമെന്ന് തോന്നിക്കുന്ന തരത്തിലായിരുന്നു ഓസിസ് ബാറ്റിങ്.

വാര്‍ണറും ട്രെവിസും വീണതോടെ ഓസിസ് മെല്ലെപ്പോക്ക് തുടങ്ങി. ഇടവേളകളില്‍ ന്യൂസിലാന്‍ഡ് വിക്കറ്റ് വീഴത്തിയതും ഓസിസിന് തിരിച്ചടിയായി. 51 പന്ത് നേരിട്ട മിച്ചല്‍ മാര്‍ഷ് 36 റണ്‍സിന് പുറത്തായി, സ്റ്റീവ് സ്മിത്ത് 18 റണ്‍സ് നേടി. മര്‍നസ് ലബൂഷെയ്ന്‍ 18, മാക്‌സ് വെല്‍ 41, ജോഷ് 38, പാറ്റ് കമ്മിന്‍സ് 37, മിച്ചല്‍ സ്റ്റാര്‍ക്ക് 1, ആദം സാംപ, ഹെയ്‌സല്‍ വുഡ് എന്നിവര്‍ റണ്‍സ് ഒന്നും എടുക്കാതെ മടങ്ങി.

ടോസ് നേടി ന്യൂസിലന്‍ഡ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണിങില്‍ മിച്ചല്‍ മാര്‍ഷിനെ മാറ്റി വാര്‍ണര്‍ക്കൊപ്പം ട്രാവിസ് ഹെഡ്ഡിനെ ഇറക്കിയ ഓസീസ് തന്ത്രം ഫലം കണ്ടു. ഇരുവരും ചേര്‍ന്നു അതിവേഗമാണ് ബോര്‍ഡില്‍ റണ്‍സ് ചേര്‍ത്തത്. 8.5 ഓവറില്‍ ടീം 100 കടന്നു. പത്ത് ഓവറില്‍ വെറും 37 റണ്‍സ് മാത്രം വിട്ടുനില്‍കി ഗ്ലെന്‍ ഫിലിപ്‌സ് മൂന്ന് വിക്കറ്റ് നേടി. ട്രെന്‍ഫ് ബോള്‍ട്ടും മൂന്ന് വിക്കറ്റ് നേടി.