സ്വവർഗവിവാഹം ; വിധിയിൽ ഉറച്ചുനിൽക്കുന്നതായി ചീഫ്‌ ജസ്റ്റിസ്‌

0
296

ന്യൂഡൽഹി: സ്വവർഗവിവാഹങ്ങൾക്ക്‌ അംഗീകാരം തേടിയുള്ള ഹർജികളിൽ താൻ പുറപ്പെടുവിച്ച വിധിയിൽ ഉറച്ചുനിൽക്കുന്നതായി സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അമേരിക്കയിൽ നടന്ന പരിപാടിയിൽ പറഞ്ഞു.

‘പൊതുവേ നോക്കിയാൽ ചീഫ്‌ ജസ്റ്റിസുമാർ ന്യൂനപക്ഷ വിധിയുടെകൂടെ നിൽക്കാറില്ല. ചരിത്രത്തിൽ ആകെ 13 തവണ മാത്രമേ നിന്നിട്ടുള്ളൂ. ചില അവസരങ്ങളിൽ നമുക്ക്‌ മനഃസാക്ഷി വോട്ട്‌ ചെയ്യേണ്ടതായിവരും. ഭരണഘടനാധാർമികതയ്‌ക്കാണ്‌ പ്രാധാന്യം നൽകാറുള്ളത്‌’–- ചീഫ്‌ ജസ്റ്റിസ്‌ പറഞ്ഞു. സ്വവർഗവിവാഹങ്ങൾക്ക്‌ നിലവിലെ നിയമപ്രകാരം അംഗീകാരമില്ലെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച്‌ ഉത്തരവിട്ടിരുന്നു. എന്നാൽ, സ്വവർഗപങ്കാളികളുടെ സിവിൽ യൂണിയന്‌ അംഗീകാരം നൽകാമെന്ന്‌ ചീഫ്‌ ജസ്റ്റിസും ജസ്റ്റിസ്‌ സഞ്‌ജയ്‌കിഷൻകൗളും നിലപാടെടുത്തു.