ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ കെ എസ് പ്രവീൺകുമാർ അന്തരിച്ചു

0
701

കോഴിക്കോട്: ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ മേപ്പയ്യൂർ കീഴ്പ്പയൂർ കണ്ണമ്പത്ത് കണ്ടി കെ എസ് പ്രവീൺ കുമാർ (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധൻ പുലർച്ചെ 1.05 നാണ് മരണം. കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, പാലക്കാട്, കൊച്ചി എന്നിവിടങ്ങളിൽ ജോലി ചെയ്തു. നിലവിൽ തൃശൂർ യൂണിറ്റിലാണ്. ജി വി രാജ സ്പോർട്ട്സ് ഫോട്ടോഗ്രാഫി  ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട് .

അച്ഛൻ പരേതനായ കുഞ്ഞിക്കണ്ണൻ മാസ്റ്റർ . അമ്മ : സുപ്രഭ ടീച്ചർ ( മേപ്പയൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ്). ഭാര്യ: ഡോ. രത്നകുമാരി (ഡിഎംഒ ഹോമിയോപ്പതി) . മക്കൾ: പാർവതി (എം ബി ബി എസ് വിദ്യാർഥിനി, മൾഡോവ, യൂറോപ്പ്), അശ്വതി. സഹോദരൻ: പ്രജീഷ് കുമാർ (അധ്യാപകൻ, ചെറുവണ്ണൂർ ഗവ. എച്ച്എസ്‍). സംസ്കാരം  മെഡിക്കൽ വിദ്യാർഥിയായ മകൾ എത്തിയശേഷം.