കുവൈത്തില്‍ നിന്ന് കണ്ണൂരിലേക്ക് ഈ മാസം 30 മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ആഴ്ചയില്‍ രണ്ടു സര്‍വിസ് നടത്തും

0
2111

നിലവിലുള്ള വ്യാഴാഴ്ചക്കു പുറമെ തിങ്കളാഴ്ചയാണ് അധിക സര്‍വിസ്. തിങ്കളാഴ്ചകളില്‍ പുലര്‍ച്ച 4.40ന് കണ്ണൂരില്‍നിന്ന് പുറപ്പെടുന്ന വിമാനം 7.40ന് കുവൈത്തില്‍ എത്തും. തിരിച്ച്‌ കുവൈത്തില്‍നിന്ന് 8.40ന് പുറപ്പെട്ട് വൈകീട്ട് നാലിന് കണ്ണൂരിലെത്തും. ആഴ്ചയില്‍ രണ്ടു സര്‍വിസുകള്‍ ആരംഭിക്കുന്നതോടെ കുവൈത്ത്-കണ്ണൂര്‍ യാത്രക്കാര്‍ക്ക് ആശ്വാസമാകും.

അതേസമയം, നവംബര്‍ മുതല്‍ കോഴിക്കോട് സര്‍വിസില്‍ ദിവസങ്ങളില്‍ മാറ്റം വരും. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ കുവൈത്ത് സര്‍വിസ് ഉണ്ടാകില്ല. ചൊവ്വ, ശനി ഒഴികെ ആഴ്ചയില്‍ അഞ്ചു ദിവസമായിരുന്നു ഇതുവരെയുള്ള സര്‍വിസ്.