വന്ദേഭാരതിന് വേണ്ടി മറ്റ് ട്രെയിനുകൾ പിടിച്ചിടുന്നു; ഉടന്‍ പരിഹാരമില്ലെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ

0
210

ചെങ്ങന്നൂർ> വന്ദേഭാരത് എക്സ്പ്രസിന് വേണ്ടി മറ്റ് ട്രെയിനുകൾ പിടിച്ചിടുന്നുവെന്ന് സമ്മതിച്ച് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. വന്ദേഭാരതിന് വേണ്ടി ട്രെയിനുകൾ പിടിച്ചിടുന്നതുമായി ബന്ധപ്പെട്ട പരാതികൾ പുതിയ റെയിൽവേ ടൈംടേബിൾ വരുന്നതോടെ പരിഹരിക്കപ്പെടുമെന്ന് മുരളീധരൻ പറഞ്ഞു.

ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ വന്ദേഭാരതിന് സ്വീകരണം നൽകുന്നതുമായി എത്തിയതായിരുന്നു കേന്ദ്രമന്ത്രി. ടൈംടേബിള്‍ റിവിഷന്‍ നടക്കുമ്പോള്‍ ഈ പ്രശ്‌നം പൂര്‍ണമായും പരിഹരിക്കപ്പെടുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. സാധാരണ ഗതിയില്‍ ആറു മാസം കൂടുമ്പോഴാണ് റെയില്‍വേ ടൈംടേബിള്‍ പുതുക്കുന്നത്. ഒക്ടോബര്‍ ഒന്നിനാണ് ഒടുവിലായി ടൈം ടേബിള്‍ പുറത്തിറങ്ങിയത്. അതുകൊണ്ടുതന്നെ ആറു മാസം ഇനിയും വൈകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.’- മുരളീധരന്‍ ചൂണ്ടിക്കാട്ടി.