തരംതാണ രാഷ്ട്രീയം: മഹുവ മൊയ്ത്രക്കൊപ്പമുള്ള ചിത്രത്തില്‍ പ്രതികരണവുമായി ശശി തരൂര്‍

0
193

തിരുവനന്തപുരം: തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രക്കൊപ്പമുള്ള ചിത്രത്തില്‍ പ്രതികരണവുമായി ശശി തരൂര്‍ എംപി. പിറന്നാള്‍ ആഘോഷ ചടങ്ങിലെ ചിത്രമാണ് പ്രചരിപ്പിക്കുന്നത്. ഈ ചിത്രം മറ്റൊരു തരത്തില്‍ പ്രചരിപ്പിക്കുന്നത് തരംതാണ രാഷ്ട്രീയമാണ്. തന്റെ സഹോദരി ഉള്‍പ്പെടെ 15 പേര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് മറ്റുള്ളവരെ ഒഴിവാക്കിയ ചിത്രമാണ്. ഇതിന് പിന്നിലുള്ള ലക്ഷ്യം എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. മനുഷ്യനെ താഴ്ത്തിക്കെട്ടാനുള്ള ശ്രമത്തില്‍ എന്തുവേണമെങ്കിലും ചെയ്യും. ഇതിനെയൊന്നും വളരെ ഗൗരവത്തോടെ കാണുന്നില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കുന്നതിന് കൈക്കൂലി വാങ്ങിയെന്ന ആരോപണ വിധേയയായ മഹുവ മൊയ്ത്രക്കൊപ്പമുള്ള ശശി തരൂരിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. ഇതിനെതിരെ മഹുവ മൊയ്ത്ര രംഗത്തു വന്നിരുന്നു.

ചിത്രത്തിലുള്ള മറ്റുള്ളവരെക്കൂടെ കാണിക്കാന്‍ ചിത്രം പ്രചരിപ്പിച്ചവരോട് മഹുവ ആവശ്യപ്പെട്ടിരുന്നു. പശ്ചിമബംഗാളിലെ കൃഷ്ണ നഗറില്‍ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ലമെന്റംഗമാണ് മഹുവ മൊയ്ത്ര.