നവരാത്രി ആഘോഷത്തിലെ ഗര്‍ബ നൃത്തത്തിനിടെ ഹൃദയാഘാതം; 17കാരന്‍ മരിച്ചു

0
2347

അഹമ്മദാബാദ്: ഗുജറാത്തില്‍ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഗര്‍ബ നൃത്തം ചെയ്യുന്നതിനിടെ 17കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. ഗര്‍ബ ഗ്രൗണ്ടില്‍ നൃത്തം ചെയ്യുന്നതിനിടെ തലകറക്കം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയും ചെയ്ത വീര്‍ ഷായാണ് മരിച്ചത്.

കപദ്വഞ്ച് ഖേഡ ജില്ലയിലാണ് സംഭവം. കുഴഞ്ഞുവീണ 17കാരന് ഉടന്‍ തന്നെ സിപിആര്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. നാഡിമിടിപ്പ് നിലച്ചതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇതിനോടകം മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു.